‘കുഞ്ഞൻ’ ഋഷി കപൂറിനെ താ​േലാലിച്ച്​  ഇന്ത്യൻ വാനമ്പാടി; ഫോ​ട്ടോ ഏറ്റെടുത്ത്​ ആരാധകർ

15:37 PM
28/01/2020

ന്യൂഡൽഹി: യുവതിയായ ലത മ​​ങ്കേഷ്​കർ ഒരു കുരുന്നിനെ താലോലിക്കുന്ന ഫോ​​ട്ടോ വൈറലാകുകയാണ്​ സോഷ്യൽ മീഡിയയിൽ. ആ മൂന്നു മാസക്കാരൻ കുഞ്ഞ്​ മറ്റാരുമല്ല. ഒരു കാലത്ത്​ ബോളിവുഡിലെ റൊമാൻറിക്​ ഹീറോ ആയിരുന്ന ​ഋഷി കപൂർ.

കാൻസർ ചികിത്സ കഴിഞ്ഞ്​ വിശ്രമിക്കുന്ന ഋഷി കപൂർ തന്നെയാണ്​ ഈ ഫോ​ട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്​. ഈ ബ്ലാക്​ ആൻഡ്​ വൈറ്റ്​ ഫോ​ട്ടോക്ക്​ ഇന്ത്യൻ വാനമ്പാടി മറുപടി കൂടി നൽകിയതോടെ സംഭവം ‘കളറായി’. ‘നമസ്​തെ ലത ജി. നിങ്ങളുടെ അനുഗ്രഹം കൊണ്ട്​ എനിക്ക്​ ര​​​ണ്ടോ മൂ​േന്നാ മാസം പ്രായമുള്ളപ്പോഴുള്ള എ​​െൻറ ഈ ഫോ​ട്ടോ കണ്ടെത്താനായി. എപ്പോഴും നിങ്ങളുടെ അനുഗ്രഹം എ​​െൻറ കൂടെയുണ്ടായിട്ടുണ്ട്​. അതിന്​ വളരെ വളരെ നന്ദി. അത്​ ഞാനീ ഫോ​ട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ച്​ പുറംലോകത്തെ അറിയിച്ചുകൊള്ള​ട്ടെ. വിലമതിക്കാനാകാത്ത ഒരു സമ്പാദ്യമാണ്​ എനിക്ക്​ ഈ ഫോ​ട്ടോ’- എന്ന കുറിപ്പോടെയാണ്​ ഋഷി കപൂർ ഫോ​ട്ടോ ട്വിറ്ററിലിട്ടത്​.

ഇത്​ ശ്രദ്ധയിൽപ്പെട്ടയുടൻ ലത മറുപടിയും നൽകി. ഋഷി കപൂറി​​െൻറ മാതാപിതാക്കളായ രാജ്​ കപൂറി​​െൻറയും കൃഷ്​ണ രാജ്​ കപൂറി​​െൻറയും ഒപ്പം ചെലവഴിച്ച നല്ല മുഹൂർത്തങ്ങളാണ്​ ഫോ​ട്ടോ തന്നെ ഓർമ്മപ്പെടുത്തുന്നതെന്ന്​ ലത മറുപടിയിലെഴുതി. ‘നമസ്​തെ ഋഷി ജി. ഇൗ ​ഫോ​ട്ടോ എന്നെയും അതീവ സന്തോഷത്തിലാക്കി. ഞാനും വളരെ നാളുകളായി ഈ ഫോ​ട്ടോ അന്വേഷിക്കുകയായിരുന്നു. ഇതുകണ്ട്​ എനിക്ക്​ കൃഷ്​ണ ഏട്ടത്തിയുടെയും രാജ്​ സാഹിബി​​െൻറയും ഓർമ വന്നു. താങ്കളുടെ ആരോഗ്യം എപ്പോഴും നന്നായിരിക്ക​ട്ടെ എന്ന്​ ഈശ്വരനോട്​ പ്രാർഥിക്കുന്നു’ -ഇതായിരുന്നു ലതയുടെ മറുപടി. 

67കാരനായ ഋഷി കപൂർ ഒരു വർഷത്തോളം നീണ്ട ന്യൂയോർക്കിലെ കാൻസർ ചികിത്സക്ക്​ ശേഷം കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ മുംബൈയിൽ തിരിച്ചെത്തിയത്​. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്​ കഴിയുന്ന അദ്ദേഹം പഴയ കാലത്തെ ഫോ​ട്ടോകൾ ഇടക്കിടെ ആരാധകർക്കു​േവണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്​. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന്​ കഴിഞ്ഞ നവംബറിൽ മുംബൈയിലെ ബീച്ച് കാൻഡി ആശുപത്രിയിൽ ​പ്രവേശിപ്പിക്കപ്പെട്ട 90കാരിയായ ലത ഡിസംബറിലാണ്​ വീട്ടിലേക്ക് മടങ്ങിയെത്തിയത്​. 

Loading...
COMMENTS