Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാറ അലി ഖാൻ ചിത്രം കേദാർനാഥിന്‍റെ ടീസർ പുറത്ത്

text_fields
bookmark_border
Kedarnath-teaser
cancel

ബോളിവുഡ് നടൻ സൈഫ് അലി ഖാന്‍റെ മകൾ സാറ അലി ഖാന്‍റെ അരങ്ങേറ്റം ചിത്രം കേദാർനാഥിന്‍റെ ടീസർ പുറത്ത്. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥ അഭിഷേക് കപൂർ ആണ് സംവിധാനം ചെയ്യുന്നത്. സുശാന്ത് സിങ് രജ്പുത് ആണ് നായകൻ.

മൻസൂറും (സുശാന്ത്) മുക്കുവും (സാറ) പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. കൂടാതെ, ഗൗരികുണ്ട് മുതൽ കേദാർനാഥ് വരെയുള്ള 14 കിലോമീറ്റർ ദൂരത്തെ യാത്രയും പ്രകൃതിസൗന്ദര്യവും ചിത്രത്തിലുണ്ട്.

സൈഫ് അലി ഖാന്‍റെ ആദ്യ ഭാര്യ അമൃത സിങ്ങിലുള്ള മക്കളാണ് സാറ. നടി അമൃതയുമായുള്ള ബന്ധം 2004ൽ വേർപ്പെടുത്തിയ സൈഫ്, 2012ൽ കരീനകപൂറിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ തൈമൂർ എന്ന മകനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kedarnath teaser, Sara Ali Khan Sushant Singh Rajput -Movie News
Next Story