Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇർഫാനോടൊപ്പം ദുൽഖർ;...

ഇർഫാനോടൊപ്പം ദുൽഖർ; കാർവാന്‍റെ ട്രെയിലർ 

text_fields
bookmark_border
karwaan
cancel

യുവ സൂപ്പർതാരം ദുൽഖർ സൽമാ​​​െൻറ ബോളിവുഡ്​ ചിത്രം കാർവാന്‍റെ ട്രെയിലർ പുറത്തിറങ്ങി.ആകർശ്​ കുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മൃതശരീരവുമായി പോകുന്ന മൂന്ന്​ പേരുടെ കഥയാണ്​ ചിത്രം പറയുന്നത്​. റോണീ സ്​ക്ര്യൂവാലയാണ്​ നിർമാണം. 

ആഗസ്റ്റ്​​ 3ന്​ ചിത്രം ​േലാകവ്യാപകമായി തിയറ്ററുകളിലെത്തും. നിലവിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ്​ചിത്രത്തി​​​​െൻറ അവസാനം ഷെഡ്യൂളിലാണ്​ ദുൽഖർ. രാ. കാർത്തിക്കി​​​​െൻറ ‘വാൻ’ എന്ന ബിഗ്​ ബജറ്റ്​ തമിഴ്​ ചിത്രത്തിനും ദുൽഖർ ഡേറ്റ്​ നൽകിയിട്ടുണ്ട്​.

സലാം ബുഖാരി, മിഥുൻ മാനുവൽ തോമസ്​ ടീമി​​​​െൻറ ചിത്രത്തിൽ കോളജ്​ പ്രൊഫസറായാണ്​ ദുൽഖർ വേഷമിടുക​. കട്ടപ്പനയിലെ ഹൃത്വിക്​ റോഷൻ, അമർ അക്​ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക്​ തിരക്കഥയൊരുക്കിയ വിഷ്​ണു ഉണ്ണികൃഷ്​ണൻ, ബിബിൻ ജോർജ്​ ടീമി​​​​െൻറ പുതിയ ചിത്രത്തിലും ദുൽഖർ നായകനാകും. ദുൽഖറി​​​​െൻറ ആദ്യ ചിത്രം ‘സെക്കൻറ്​ ഷോ’ ഒരുക്കിയ ശ്രീനാഥ്​ രാജേന്ദ്ര​​​​െൻറ ‘സുകുമാരക്കുറുപ്പ്’ എന്ന ചിത്രവും താരത്തി​​​​െൻറതായി പുറത്തുവരാനുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanIrrfan KhankarwaanMithila PalkarAkarsh Khurana
News Summary - Karwaan Official Trailer-Movie News
Next Story