Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമണികർണികയെ...

മണികർണികയെ എതിർക്കുന്നില്ലെന്ന്​ കർണ്ണിസേന

text_fields
bookmark_border
KANGANA-RAUT-23
cancel


ന്യൂഡൽഹി: ബോളിവുഡ്​ താരം കങ്കണ റണൗട്ട്​ നായികയായി എത്തുന്ന മണികർണിക ദ ക്യൂൻ ഒാഫ്​ ഝാൻസി എന്ന ചിത്രത്തിനെ എതിർത്തിട്ടില്ലെന്ന്​​ കർണിസേന. സംഘടനയുടെ നേതാവ്​ ഡോ. ഹിമാൻഷുവാണ്​ ചിത്രത്തിനെ എതിർക്കുന്നില്ലെന്ന്​ അറിയ ിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​. കർണ്ണിസേനയുടെ പേര്​ ചിലർ സ്ഥാപിത താൽപര്യങ്ങൾക്കായി ഉ​പയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കങ്കണ റണൗട്ട്​ നായികയായെത്തുന്ന ചരിത്ര സിനിക്കെതിരെ കർണ്ണിസേന തിരിയുന്നുവെന്ന്​​ വാർത്തകളുണ്ടായിരുന്നു. കർണ്ണിസേന നേതാക്കളെ കാണിക്കാതെ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ അടിച്ചുതകർക്കുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ കങ്കണയും രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ കർണ്ണിസേന നിലപാട്​ വ്യക്​തമാക്കിയത്​.

നേരത്തെ സഞ്​ജയ്​ ലീലാ ബൻസാലിയുടെ പത്​മാവദിനെതിരെയും കർണ്ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന്​ സിനിമ റിലീസ്​ ചെയ്​തപ്പോൾ കർണ്ണിസേനയുടെ ഭാഗത്ത്​ നിന്ന്​ വൻ പ്രതിഷേധമാണ്​ ഉയർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsKarni SenaManikarnika
News Summary - Karni Sena: We are not opposing Manikarnika-Movies
Next Story