Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരീന –സെയ്ഫ് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു
text_fieldsbookmark_border
മുംബൈ: ബോളിവുഡ് ബെബോ കരീന കപൂർ –സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. മുംബൈയിലെ ബീച്ച് കാൻഡി ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയാണ് കരീന പ്രസവിച്ചത്. തയ്മുർ അലി ഖാൻ പട്ടൗഡിയെന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഗർഭിണിയായിരുന്നപ്പോഴും ഫാഷൻ റാമ്പുകളിലും പരസ്യചിത്രങ്ങളിലും ബോളിവുഡ് പാർട്ടികളിലുമായി കരീന സജീവമായിരുന്നു.
2012 ലാണ് 36 കാരിയായ കരീനയും 46 കാരനായ സെയ്ഫും വിവാഹിതരായത്. സെയ്ഫ് അലിഖാൻ ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള ബന്ധം 2004ൽ അവസാനിപ്പിച്ചിരുന്നു. ഇൗ ബന്ധത്തിൽ സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
