ഗായിക കനിക കപൂറിന്‍റെ മൂന്നാം കോവിഡ് പരിശോധനയും പോസിറ്റീവ്

14:17 PM
25/03/2020

ലക്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ മൂന്നാമത്തെ കോവിഡ് പരിശോധനയിലും ഫലം പോസിറ്റീവ്. ഞായറാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്.ജി.പി.ജി.ഐ.എം.എസ്) ചികിൽസയിലാണ് കനിക. രണ്ട് പരിശോധന ഫലങ്ങൾ നെഗറ്റീവ് ആകും വരെ ഇവരുടെ ചികിൽസ തുടരുമെന്ന് എസ്.ജി.പി.ജി.ഐ.എം.എസ് ഡയറക്ടർ പ്രഫ. ആർ.കെ ധിമൻ പറഞ്ഞു.


ഈ മാസം ആദ്യമാണ് കനിക യു.കെയിൽ നിന്നെത്തിയത്. അതിനു ശേഷം അവർ താജിൽ നടത്തിയ പാർട്ടിയിൽ രാഷ്ട്രീയ-ബിസിനസ് പ്രമുഖർ പങ്കെടുത്തിരുന്നു. കോവിഡ് പടർന്ന രാജ്യത്ത് നിന്നും വന്ന ശേഷം കനിക പാർട്ടി നടത്തിയത് ഏറെ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്നത് ആശ്വാസം പകരുകയും ചെയ്തു.

കനികക്കൊപ്പം രണ്ടു ദിവസം താജിൽ ഉണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായിയുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. മുംബൈ കസ്തൂർബ ഹോസ്പിറ്റലിൽ ചികിൽസ തേടിയ ഓജസ് പരിശോധന റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്തു.

Loading...
COMMENTS