Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാധ്യമപ്രവർത്തകനുമായി...

മാധ്യമപ്രവർത്തകനുമായി കൊമ്പുകോർത്ത് കങ്കണ

text_fields
bookmark_border
മാധ്യമപ്രവർത്തകനുമായി കൊമ്പുകോർത്ത് കങ്കണ
cancel

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്ത് വീണ്ടും വിവാദത്തിൽ. വാർത്താ സമ്മേളനത്തിനിടെയാണ് മാധ്യമപ്രവർത്തകനുമായി നട ി കൊമ്പുകോർത്തത്. കങ്കണയും രാജ്കുമാർ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന 'ജഡ്മെന്‍റൽ ഹെ ക്യാ' എന്ന ചിത്രത്തിലെ ഗാ നം പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം.

വാർത്താ സമ്മേളനം പുരോഗമിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്ര വർത്തകനോട് കങ്കണ തട്ടിക്കയറുകയായിരുന്നു. ''നിങ്ങളല്ലേ എന്‍റെ സിനിമ മണികർണികയെക്കുറിച്ച് മോശമായി എഴുതിയത്. ഒരു സിനിമ നിർമിച്ചതുകൊണ്ട് ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ? ദേശീയതയെക്കുറിച്ച് സിനിമ നിർമിച്ചപ്പോൾ ഞാൻ തീവ്ര ദേശീയവാദിയാണെന്നാണ് നിങ്ങൾ വിളിച്ചത്'' -കങ്കണ ദേഷ്യപ്പെട്ടു.

കങ്കണയുടെ നടപടി ശരിയല്ലെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവർത്തകനും പറഞ്ഞു. എന്നാൽ താൻ ആരെയും ഭീഷണിപ്പെടുത്തുകയല്ലെന്നും സത്യസന്ധമായി കാര്യം പറയുകയാണെന്ന് കങ്കണയും തിരിച്ചടിച്ചു. മാധ്യമപ്രവർത്തകന് താൻ നേരത്തെ അഭിമുഖം നൽകിയിരുന്നെന്നും അയാൾ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാൽ, താൻ നടിക്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ നിഷേധിച്ചു.

മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത 'മണികർണിക'യുടെ വാർത്താ സമ്മേളനത്തിനിടെയാണ് ഇതേ മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ഉറി ആക്രമണത്തിന് ശേഷം പാകിസ്താനിൽ ഒരു പരിപാടി നടത്തിയതിന് ശബാന ആസ്മിയെ വിമർശിച്ച കങ്കണ എന്തുകൊണ്ടാണ് പാകിസ്താനിൽ 'മണികർണിക' റിലീസ് ചെയ്തത് എന്നായിരുന്നു മാധ്യപ്രവർത്തകന്‍റെ ചോദ്യം. ചോദ്യം കങ്കണയെ ചൊടിപ്പിച്ചിരുന്നു. തന്‍റെ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നെന്നായിരുന്നു കങ്കണയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBollywood NewsJudgemental Hai Kya
News Summary - kangana-gets-into-fight-with-journalist-at-judgemental-hai-kya-event-movie news
Next Story