നൂറ് കോടി ക്ലബ്ബും കടന്ന് തേരോട്ടം തുടർന്ന് കബീർ സിങ് 

11:28 AM
27/06/2019
Kabir Singh

വിജയ് ദേവരകൊണ്ട ചിത്രം അർജുൻ റെഡ്ഡി ബോക്സോഫീസ് ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി റിമേക്ക് കബീർ സിങ്ങും ബോളിവുഡ് ബോക്സോഫീസിനെ ഇളക്കിമറിച്ച് ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിനം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 

ഷാഹിദ് കപൂർ നായകനായ ചിത്രത്തിൽ കെയ്റ അദ്വാനിയാണ് നായിക. ഇന്ത്യയിലാകമാനം 3123 കേന്ദ്രങ്ങളിലാ‍യാണ് ചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചവരെയുള്ള കണക്കുകളിൽ ചിത്രം 118 കോടി കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. 

നൂറുകോടി ക്ലബ്ബിൽ കയറുന്ന ഷാഹിദ് കപൂറിന്‍റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും കബീർ സിങ്ങിനുണ്ട്. 

തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെ‍യാണ് കബീർ സിങ്ങും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പായ വര്‍മ്മയില്‍ വിക്രമിന്‍റെ മകന്‍ ധ്രുവ് ആണ് അര്‍ജുന്‍ റെഡ്ഡിയായി എത്തുന്നത്. 

Loading...
COMMENTS