കങ്കണയെ ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവർത്തകർ

11:34 AM
10/07/2019
കങ്കണയുടെ പുതിയ ചിത്രം 'ജഡ്മെന്‍റൽ ഹെ ക്യാ' പോസ്റ്റർ

ന്യൂഡൽഹി: വാർത്താ സമ്മേളനത്തിൽ വാഗ്വാദത്തിലേർപ്പെട്ടതിനു പിന്നാലെ കങ്കണ റണാവത്തിനെ ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവർത്തകർ. കങ്കണയുടെ പുതിയ ചിത്രത്തിന്‍റെ നിർമാതാവ് ഏകതാ കപൂറിന് അയച്ച കത്തിലൂടെ എന്‍റർടെയിൻമെന്‍റ് ഗിൽഡ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കങ്കണയും നിർമാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കങ്കണയും രാജ്കുമാർ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ജഡ്മെന്‍റൽ ഹെ ക്യായുടെ നിർമാതാവാണ് ഏകതാ കപൂർ. ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രശ്നങ്ങൾക്ക് തുടക്കം. ചടങ്ങിനൊടുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ, തന്‍റെ സിനിമ മണികർണികയെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് കങ്കണ ഒരു മാധ്യമപ്രവർത്തകനെതിരെ തിരിയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായി.

സംഭവത്തിൽ കങ്കണ മാപ്പ് പറയില്ലെന്ന് സഹോദരി രംഗോലി ചൻഡേൽ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് എന്‍റർടെയിൻമെന്‍റ് ഗിൽഡിന്‍റെ നീക്കം.

Loading...
COMMENTS