Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസ്വാതന്ത്ര്യ ദിനത്തിൽ...

സ്വാതന്ത്ര്യ ദിനത്തിൽ ജോൺ-അക്ഷയ്​ പോരാട്ടം; ഗോൾഡും സത്യമേ വജയതേയും തിയറ്ററുകളിലേക്ക്​

text_fields
bookmark_border
john-akshay
cancel

ബോളിവുഡിലെ ഖിലാഡി അക്ഷയ്​ കുമാറും മസിൽ മാൻ ജോൺ എബ്രഹാമും തമ്മിലുള്ള ബോക്​സോഫീസ്​ യുദ്ധത്തിന്​ കളമൊരുങ്ങുന്നു. ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച്​ ആഗസ്റ്റ്​​ 15ന്​ റിലീസ്​ ചെയ്യും. അക്ഷയ്​ കുമാറി​​​െൻറ സ്​പോർട്​സ്​ ഡ്രാമ ‘ഗോൾഡ്​’ ജോൺ എബ്രഹാമി​​​െൻറ ‘സത്യമേ വജയതേ എന്നീ ചിത്രങ്ങളാണ്​ തിയറ്റർ കീഴടക്കാനെത്തുന്നത്​. 

അഭിഷേക്​ ശർമ സംവിധാനം ചെയ്​ത ‘പർമാണു’ എന്ന സൂപ്പർ ഹിറ്റ്​ ചിത്രത്തിന്​ ശേഷം സംവിധായകൻ മിലപ്​ സവേരിയുമായി ഒന്നിക്കുന്ന ജോണി​​​െൻറ സത്യമേ വജയതേ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ്​​. ഗോൾഡാക​െട്ട റീമാ കഗ്​തി ഒരുക്കുന്ന സ്​പോർട്​സ്​ ഡ്രാമാ ഗണത്തിൽ പെടുന്നതും. കൂടെ ധർമേന്ദ്ര കുടുംബത്തി​​​െൻറ കോമഡി ചിത്രം ‘യമ്​ല പഗ്​ല ദീവാന’യും തിയറ്ററിലെത്തുന്നതോടെ ബോക്​സോഫീസിൽ മത്സരം കനക്കും.

ഹൗസ്​ഫുൾ 2, ദേസി ബോയ്​സ്​, ഗരം മസാല തുടങ്ങിയ സൂപ്പർഹിറ്റ്​ ചിത്രങ്ങളിൽ ഒരുമിച്ച്​ അഭിനയിച്ച താരങ്ങളാണ്​ ജോണും അക്ഷയും. ഇരുവരുടെയും ചിത്രങ്ങൾ ഏറ്റുമുട്ടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ അത്​ നിർമാതാക്കളുടെ തീരുമാനമാണെന്നും ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നുമായിരുന്നു ജോണി​​​െൻറ പ്രതികരണം.

ജോണി​​​െൻറ ചിത്രം ടി സീരീസും അക്ഷയ്​ ചിത്രം എക്​സൽ എൻറർടൈൻമ​​െൻറ്​സുമാണ്​ നിർമിക്കുന്നത്​. പർമാണു ദേശിയ അവാർഡിന്​ പരിഗണിക്കപ്പെടുമെന്ന പ്രത്യാശയും ​ജോൺ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold moviemalayalam newsmovie newsJohn abrahamsathyameva jayathe movieparmanu movie
News Summary - John Abraham's Satyameva Jayate To Clash With Akshay Kumar's Gold-movie news
Next Story