Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജീത്തു ജോസഫ്​...

ജീത്തു ജോസഫ്​ ബോളിവുഡിലേക്ക്; ബിഗ്​ ബജറ്റ്​ ചിത്രത്തിൽ നായകൻ ഇമ്രാൻ ഹാഷ്​മി

text_fields
bookmark_border
jeethu-emraan hashmi
cancel

മോഹൻലാലി​​​െൻറ മകൻ പ്രണവ്​ നായകനായ ആദി എന്ന വിജയ ചിത്രത്തിന്​ ശേഷം ജീത്തു ​ജോസഫിന്​ ബോളിവുഡ്​ അരങ്ങേറ്റം. ഇമ്രാൻ ഹാഷ്​മിയാണ്​ ജീത്തുവി​​​െൻറ നായകനാകുന്നത്​. മുതിർന്ന താരം റിഷി കപൂറും പ്രധാനവേഷത്തിലെത്തും.  സുനിൽ ഖേ​േട്ടർപാലും​ വിയാകോം 18 മോഷൻ പിക്​ചേർസും ചേർന്നാണ്​ ചി​ത്രം നിർമിക്കുന്നത്​. ചിത്രത്തിലെ മറ്റ്​ അഭിനേതാക്കളുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

ഹൊറർ ത്രില്ലർ ജെനറിൽ ഒരുങ്ങുന്ന ചിത്രം ഒരു ഹോളിവുഡ്​ സൂപ്പർഹിറ്റ്​ സിനിമയുടെ റീമേക്കായിരിക്കുമെന്നും സൂചനയുണ്ട്​. ചിത്രത്തി​​​െൻറ റൈറ്റ്​സ്​ വാങ്ങിയതിന്​ ശേഷമാണ്​ നിർമാതാക്കൾ ജീത്തുവിനെ സമീപിച്ചതെന്നും റിപ്പോർട്ടുണ്ട്​. മെയ്​ മുതൽ ജുലൈ വരെ 45 ദിവസം കൊണ്ട്​ ചിത്രീകരണം പൂർത്തിയാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeethu josephmalayalam newsmovie newsEmraan Hashmi
News Summary - Jeethu Joseph’s debut Hindi movie-movie news
Next Story