ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ പീഡനാരോപണം
text_fieldsഷിംല: മുതിർന്ന ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ ലൈംഗിക പീഡനാരോപണം. 47 വർഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് താരത്തിെൻറ ബന്ധു ഹിമാചൽ പ്രദേശ് ഡി.ജി.പിക്ക് പരാതി നൽകി. പരാതിക്കാരിക്ക് 18 വയസ്സുള്ളപ്പോഴാണ് പീഡിപ്പിച്ചെതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
28 വയസ്സുകാരനായ ജിതേന്ദ്ര 1971ൽ ന്യൂഡൽഹിയിൽ നിന്നും സിനിമ ലൊക്കേഷനായ ഷിംലയിലേക്കുള്ള യാത്രയിൽ പരാതിക്കാരിയായ ബന്ധുവിനെ അവരൂടെ അറിവോടുകൂടിയല്ലാതെ ഉൾപ്പെടുത്തുകയും ഷിംലയിൽ എത്തിയ ഉടനെ മദ്യപിച്ച് റൂമിലേക്ക് വന്ന് ശാരീരികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം.
അതേസമയം ബന്ധുവിെൻറ ആരോപണം നിഷേധിച്ച് ജിതേന്ദ്ര രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണമാണ് താരത്തിെനതിരെ ഉയർന്നിരിക്കുന്നതെന്ന് ജിതേന്ദ്രയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ധീഖി പറഞ്ഞു. ഇത് കെട്ടിച്ചമച്ചതും അധിക്ഷേപപരവുമാണ്. 50 വർഷങ്ങൾക്കിപ്പുറം ഇത് ഒരു കോടതിയും അനുവദിച്ച് െകാടുക്കരുതെന്നും രഹസ്യ അജണ്ട ലക്ഷ്യം വച്ച് ഒരു താരത്തെ അപകീർത്തിപ്പെടുത്തുന്നതിന് നിയമം ഒരു വ്യക്തിക്കും സ്വാതന്ത്ര്യം നൽകുന്നില്ലെന്നും സിദ്ധിഖി കൂട്ടിച്ചേർത്തു.
75 കാരനായ ജിതേന്ദ്രയുടെ യഥാർഥ പേര് രവി കപൂർ എന്നാണ്. ധോ ഭി, ഹിമ്മത്, തോഹ്ഫ അടക്കം നിരവധി ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ശോഭ കപൂറാണ് ഭാര്യ. ഏക്ത കപൂർ, തുശ്ശാർ കപൂർ എന്നിവർ മക്കളാണ്.
സിനിമാ രംഗത്ത് സ്ത്രീകൾ നേരിട്ട പീഡന കഥകൾ പുറത്ത് കൊണ്ടു വന്ന മീ ടൂ കാമ്പയിനിെൻറ ചുവട് പിടിച്ചാണ് ജിതേന്ദ്രക്കെതിരായ ആരോപണം. ഹോളിവുഡിൽ മുൻനിര നായികമാരടക്കം പേരുകൾ വെളിപ്പെടുത്തി അവരുടെ അനുഭവങ്ങൾ പങ്ക് വെച്ചപ്പോൾ ബോളിവുഡിൽ ഇത്തരം സാഹചര്യം നിലനിൽകുന്ന കാര്യം പല താരങ്ങളും സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
