ദുൽഖറിനും മിഥിലക്കും ആശംസയുമായുള്ള ഇർഫാൻ ഖാന്‍റെ പുതിയ ട്വീറ്റ് വൈറലാകുന്നു

13:03 PM
17/05/2018
karwaan

അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ നടൻ ഇർഫാൻ ഖാന്‍റെ പുതിയ ട്വീറ്റ് വൈറലാകുന്നു. ഇർഫാനും ദുൽഖറും ഒന്നിച്ച പുതിയ ചിത്രം കാർവാന്‍റെ പോസ്റ്റർ ഷെയർ ചെയ്ത് ഇർഫാനിട്ട ട്വീറ്റാണ് ആരാധകർ ഏറ്റെടുത്തത്. കാർവാനിൽ തന്നോടൊപ്പം വേഷമിട്ട ദുൽഖറിനും മിഥില പാൽക്കറിനും ആശംസകളെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായി ദുൽഖറടക്കമുള്ളവരെത്തി. ഇതിലും വലിയ തുടക്കം തനിക്ക് ലഭിക്കാനില്ല.  താങ്കളുടെ രോഗ ശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും ദുൽഖർ മറുപടി നൽകി. സിനിമ  രംഗത്ത് നിന്നുള്ള പ്രമുഖരും ആരാധകരും പ്രാർഥനയും സ്നേഹവും അറിയിച്ച് മറുപടി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 

ത​നി​ക്ക്​ അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന അ​ർ​ബു​ദ​മാ​ണെ​ന്നും (ന്യൂ​റോ എ​ൻ​ഡോ​ക്രൈ​ൻ ടൂ​മ​ർ) അ​തി​ന്​ രാ​ജ്യ​ത്തി​നു​ പു​റ​ത്ത്​ ചി​കി​ത്സ തേ​ടു​ക​യാ​ണെ​ന്നും ഇർഫാൻ ഖാൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ‘‘അ​പ്ര​തീ​ക്ഷി​ത കാ​ര്യ​ങ്ങ​ളാ​ണ്​ ന​മ്മെ ന​യി​ക്കു​ന്ന​തെ​ന്ന്​ കു​റ​ച്ചു​നാ​ളു​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തി. അ​ർ​ബു​ദം സ്​​ഥി​രീ​ക​രി​ച്ച​പ്പോ​ൾ വി​ഷ​മ​ത്തി​ലാ​യെ​ങ്കി​ലും ചു​റ്റു​മു​ള്ള​വ​ർ പ​ക​രു​ന്ന ശ​ക്​​തി എ​ന്നി​ൽ പ്ര​തീ​ക്ഷ നി​റ​ക്കു​ന്നു. ചി​കി​ത്സാ​ർ​ഥം വി​ദേ​ശ​ത്തു​ള്ള ഞാ​ൻ​ ഏ​വ​രു​ടെ​യും ആ​ശം​സ പ്ര​തീ​ക്ഷി​ക്കു​​ന്നു. രോ​ഗ​ത്തി​​​​െൻറ പേ​രി​ൽ ന്യൂ​റോ ഉ​ണ്ടെ​ങ്കി​ലും അ​ത് ത​ല​ച്ചോ​റു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ല. കൂ​ടു​ത​ല്‍ അ​റി​യാ​ൻ ഗൂ​ഗി​ളി​ല്‍ നോ​ക്കാം. എ​െ​ന്ന കേ​ൾ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്നി​ൽ കൂ​ടു​ത​ൽ ക​ഥ​ക​ൾ പ​റ​യാ​ൻ എ​ത്താ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ’’ - എന്നായിരുന്നു ഇ​ര്‍ഫാ​ന്‍റെ കു​റി​പ്പ്.  

ന്യൂ​റോ എ​ൻ​ഡോ​ക്രൈ​ൻ ട്യൂ​മ​ർ ശ്വാ​സ​കോ​ശം, വ​യ​റി​ലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യെ​യാ​ണ്​ സാ​ധാ​ര​ണ ബാ​ധി​ക്കു​ന്ന​ത്​. അ​തേ​സ​മ​യം, ത​ല​ച്ചോ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും വ്യാ​പി​ക്കാ​റു​ണ്ട്. രോ​ഗം പ്രാ​രം​ഭ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​ണ്. പ്രാ​രം​ഭ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യാ​ൽ ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കാ​നാ​വു​മെ​ന്നാണ് ഡോ​ക്ട​​ർ​മാ​രുടെ അിപ്രായം.

 

Loading...
COMMENTS