Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻഖാന്​ പാക്​...

സൽമാൻഖാന്​ പാക്​ കലാകാരൻമാരോട്​ സ്​നേഹമുണ്ടെങ്കിൽ അങ്ങോട്ട്​ പോകാം –ശിവസേന

text_fields
bookmark_border
സൽമാൻഖാന്​ പാക്​ കലാകാരൻമാരോട്​ സ്​നേഹമുണ്ടെങ്കിൽ അങ്ങോട്ട്​ പോകാം –ശിവസേന
cancel

മുംബൈ: പാകിസ്താന്‍ കലാകാരന്‍മാരോട് കൂടുതല്‍ സ്നേഹമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്​ പാകിസ്താനിലേക്ക് കുടിയേറാമെന്ന്​ ശിവസേന. സല്‍മാന്‍ഖാന്‍ ഒരു പാഠം പഠിക്കേണ്ടതുണ്ടെന്നും ശിവസേന നേതാവ് മനീഷ കയാന്‍ഡേ. പാക് കലാകാരന്മാരെ തീവ്രവാദികളായി ചിത്രീകരിക്കരുതെന്ന് ഇന്നലെ സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇൗ പശ്​ചാത്തലത്തിലാണ്​ ശിവസേന സൽമാൻ ഖാനെതിരെ രംഗത്ത്​ വന്നത്​.

പാക് നടന്മാര്‍ കലാകാരന്മാരാണെന്നും ഭീകര​രെല്ലെന്നുമാണ്​ സൽമാൻ വ്യക്​തമാക്കിയത്​. പാക് നടന്മാര്‍ക്കെതിരെ എം.എന്‍.എസ് ഭീഷണി ഉയര്‍ത്തുകയും നിര്‍മാതാക്കളുടെ സംഘടന അവരെ വിലക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് സല്‍മാന്‍ ഖാന്‍െറ പ്രതികരണം. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ അദ്ദേഹം പിന്തുണച്ചിരുന്നു.

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനുപിന്നാലെ ബോളിവുഡില്‍ പാക് കലാകാരന്മാരെ നിരോധിച്ചിരുന്നു. അതിന്​ ശേഷം നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പാക് കലാകാരന്മാരെ നിരോധിച്ച് പ്രമേയം പാസാക്കുകയും ചെയ്​തിരുന്നു.

Show Full Article
TAGS:salman khan shivasena pakistan artist maneesha kayande 
News Summary - If Salman Khan loves Pakistani artists
Next Story