ചലച്ചിത്ര പ്രവർത്തകൻ ജെ ഓം പ്രകാശ്​ അന്തരിച്ചു

13:37 PM
07/08/2019

ന്യൂഡൽഹി: പ്രശസ്​ത സിനിമാ സംവിധായകനും നിർമാതാവും റൃതിക്​ റോഷ​​​െൻറ  മുത്തശ്ശനുമായ ജെ ഓംപ്രകാശ്​  അന്തരിച്ചു. 93 വയസായിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ്​ ഇന്ത്യയുടെ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്​. 

1974ൽ ‘ആപ്​ കി കസം’ എന്ന ചിത്രത്തി​ലൂടെയാണ്​ ഓം പ്രകാശ്​ സംവിധാന രംഗത്തേക്ക്​ എത്തിയത്​. പിന്നീട്​ ആക്രമൺ,  ആഷിക്​ ഹൂം ബാഹരോം കാ എന്നിങ്ങനെ ‘എ’ അക്ഷരം വെച്ച്​ തുടങ്ങുന്ന 20 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്​തു. 15 ഓളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്​തു.

മകൾ പിങ്കിയെ വിവാഹം കഴിച്ചത്​ സംവിധായകൻ രാകേഷ്​ റോഷനാണ്​.  ​

Loading...
COMMENTS