മാധ്യമ സർക്കസിനില്ല; ‘സൂപ്പർ 30’ നീട്ടിവെക്കുന്നു -ഹൃത്വിക്

13:52 PM
10/05/2019

ന്യൂഡൽഹി: ഹൃത്വിക് റോഷൻ ചിത്രം 'സൂപ്പർ 30'യുടെ റിലീസ് തിയതി മാറ്റിവെച്ചു. കങ്കണ റണാവത്തിന്‍റെ ചിത്രം 'മെന്‍റൽ ഹെ ക്യാ'യോടൊപ്പം 'സൂപ്പർ 30'യും റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഹൃത്വിക് കങ്കണ ബോക്സോഫീസ് ഏറ്റുമുട്ടലെന്ന് തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് 'സൂപ്പർ 30'യുടെ റിലീസ് തിയതി മാറ്റിയത്.

എന്‍റെ സിനിമയെ മാധ്യമ സര്‍ക്കസിന് വിട്ടു കൊടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍  'സൂപ്പർ 30'യുടെ റിലീസ് മാറ്റുന്നു. മാനസിക പ്രശ്‌നങ്ങളിലേക്ക് പോകാൻ താൽപര്യമില്ല. റിലീസിന് തയാറായിട്ടും റിലീസ് തിയതി നീട്ടിവെക്കാൻ നിർമാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. എല്ലാവർക്കും ഇക്കാര്യം മനസിലാകുമെന്ന് കരുതുന്നുെവന്നും ഹൃത്വിക് വ്യക്തമാക്കി.

കങ്കണയുടെ സഹോദരി രംഗോലി ഹൃത്വികിനെതിരെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൃത്വികിന്‍റെ നടപടി.

 

 

Loading...
COMMENTS