ഹൃത്വിക്​ റോഷൻ ലോകസുന്ദരൻ

14:26 PM
17/08/2019
HRITHIK-ROSH

മുംബൈ: അഭിനയപാടവത്തിനൊപ്പം സൗന്ദര്യം കൊണ്ടും ബോളിവുഡിനെ വിസ്​മയിപ്പിച്ച നടനാണ്​ ഹൃത്വിക്​ റോഷൻ. ഹൃത്വിക്​ റോഷൻെറ പ്രശസ്​തി കേവലം ബോളിവുഡിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഇപ്പോൾ ലോകത്തെ ഏറ്റവും സുന്ദരനായ വ്യക്​തിയായി മാറിയും വാർത്തകളിൽ ഇടംപിടിക്കുകയാണ്​​ ഹൃത്വിക്​ റോഷൻ.

യു.എസ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏജൻസി നടത്തിയ പഠനത്തിലാണ്​ ഹൃത്വിക്​ ലോക സുന്ദരനായത്​. ഹോളിവുഡ്​ താരങ്ങളായ ക്രിസ്​ ഇവാൻസ്​, റോബർട്ട്​ പാറ്റിസൺ ഇംഗ്ലീഷ്​ ഫുട്​ബാളർ ഡേവിഡ്​ ബെക്കാം  തുടങ്ങിയവരെയെല്ലാം പിന്നിലാക്കിയാണ്​ ഹൃത്വിക്കിൻെറ നേട്ടം. അതേസമയം, ബാഹ്യസൗന്ദര്യത്തിലല്ല വ്യക്​തിത്വത്തിലാണ്​ കാര്യമെന്നാണ്​ പുതിയ വാർത്തയോടുള്ള ഹൃത്വിക്കിൻെറ പ്രതികരണം.

ജൂലൈ 12ന്​ റിലീസായ സൂപ്പർ 30  എന്ന ചിത്രം വിജയകരമായി മുന്നേറുന്നതിനിടെയാണ്​ പുതിയ നേട്ടവും ഹൃത്വിക്കിനെ തേടിയെത്തിയത്​. പട്​ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗണിതാധ്യാപകൻ ആനന്ദ്​ കുമാറിൻെറ ജീവിതമാണ്​ സൂപ്പർ 30ൻെറ പ്രമേയം.

Loading...
COMMENTS