ദാവൂദിന്റെ സഹോദരിയെക്കുറിച്ച സിനിമ ദുബൈയിൽ പ്രദർശിപ്പിച്ചു
text_fieldsമുംബൈ: ദാവൂദ് ഇബ്രാഹീമിെൻറ സഹോദരി ഹസീന പാർക്കറുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള ബോളിവുഡ് ചിത്രം ‘ഹസീന പാർക്കർ’ ബന്ധുക്കൾക്കായി ദുബൈയിൽ പ്രത്യേകം പ്രദർശിപ്പിച്ചതായി താനെ പൊലീസ്. ചിത്രം തിയറ്ററുകളിൽ എത്തിയ ദിവസം ദുൈബ മാളിലെ റീൽ സിനിമയിൽ ഹസീനയുടെ മകൻ അലി ഷായാണ് ബന്ധുക്കൾക്കുവേണ്ടി പ്രത്യേക പ്രദർശനം ഒരുക്കിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
സിനിമ കണ്ടവരിൽ ചിലർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും അലി ഷായെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിനിമയെയും ഹസീനയുടെ വേഷം അഭിനയിച്ച നടി ശ്രദ്ധാ കപൂറിനെയും ബന്ധുക്കൾ വാഴ്ത്തിയതായി പറയുന്നു. സിനിമ നിർമിക്കാൻ ദാവൂദിെൻറ ഡി കമ്പനി പണം ഇറക്കിയതായി പൊലീസ് സംശയിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
