ഓ​സ്‌​ക​റിൽ തിളങ്ങാൻ ഗ​ള്ളി​ബോ​യ് 

22:15 PM
21/09/2019
ranveer-singh-and-alia-bhatt-210919.jpg

ല​ണ്ട​ൻ: 92ാമത് ഓ​സ്‌​കർ പു​ര​സ്‌​കാ​ര​ത്തി​ന്​ ര​ൺ​വീ​ർ സി​ങും ആ​ലി​യ ഭ​ട്ടും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ബോ​ളി​വു​ഡ് ചി​ത്രം ‘ഗ​ള്ളി ബോ​യ്’ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ഫീ​ച്ച​ര്‍ ഫി​ലിം വി​ഭാ​ഗ​ത്തി​ലാ​ണ് ഗ​ള്ളി ബോ​യ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ക. സോ​യ അ​ക്ത​ര്‍ സം​വി​ധാ​നം ചെ​യ്ത മ്യൂ​സി​ക്ക​ല്‍–ഡ്രാ​മ ഈ​വ​ര്‍ഷം ഫെ​ബ്രു​വ​രി 14നാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.​ ഗ​ള്ളി ബോ​യി​യു​ടെ ഓ​സ്‌​ക​ര്‍ പ്ര​വേ​ശം സം​ബ​ന്ധി​ച്ച വാ​ര്‍ത്ത സോ​യ​യു​ടെ സ​ഹോ​ദ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ഫ​ര്‍ഹാ​ന്‍ അ​ക്ത​റാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്.

ചി​ത്ര​ത്തി​​െൻറ പ്രീ​മി​യ​ര്‍ പ്ര​ദ​ര്‍ശ​നം ബെ​ര്‍ലി​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​യി​രു​ന്നു.

Loading...
COMMENTS