Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡിലെ മോശം നടൻ സൽമാൻ ഖാനെന്ന് ഗുഗ്ൾ

text_fields
bookmark_border
worst-actor-main
cancel

ന്യൂഡൽഹി: സൽമാൻ ഖാൻ ചിത്രം റേസ് 3 തിയേറ്ററുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. എന്നാൽ ആരാധകരുടെ ഇഷ്ട താരം കൂടിയായ സല്ലു മോശം നടനെന്നാണ് ഗൂഗ്ൾ പറയുന്നത്. 

റേസ് 3 യുടെ റിലീസിന് ശേഷമാണ് സല്‍മാൻ മോശം നടനായത്. റേസ് 3യെ കുറിച്ച് പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായിരുന്നു. ഇതാകാം സല്ലുവിനെ മോശം നടനായി ഗുഗ്ൾ തെരഞ്ഞടുക്കാൻ കാരണം. അബ്ബാസ്-മസ്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റേസ് സീരീസിന്‍റെ മൂന്നാംഭാഗമാണ് റേസ് 3. 

worst-indian-actor

അതേസമയം, ചിത്രം ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടു. 106.47 കോടിയാണ് മൂന്ന് ദിവസത്തെ റേസ് 3യുടെ കളക്ഷൻ. 100 കോടി കടന്നെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സൽമാന്‍റെ പെരുന്നാൾ റിലീസുകളില്‍ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി മാറി റേസ് 3.

36.54 കോടി നേടിയ സുൽത്താനും 32.93 കോടി നേടിയ ഏക് ഥാ ടൈഗറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. രണ്ടാം ദിവസം 38.17 കോടിയും മൂന്നാം ദിവസം 39.16 കോടിയും സ്വന്തമാക്കി 106.47 കോടി കളക്ഷനുമായി നൂറു കോടി ക്ലബ്ബിലെത്തി റേസ് 3. കഴിഞ്ഞ നാല് വർഷത്തിനിടെ റിലീസ് ചെയ്ത നാല് സൽമാൻ ചിത്രങ്ങളിൽ മൂന്നും റിലീസിന്റെ മൂന്നാം ദിവസം തന്നെ 100 കോടി ക്ലബ്ബിൽ കയറിയതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Google says Salman Khan is worst Bollywood actor after Race 3
Next Story