കോടീശ്വര താരങ്ങളിൽ മുമ്പൻ സൽമാൻ ഖാൻ; മോളിവുഡിൽ നിന്ന്​ മമ്മൂട്ടി മാത്രം

21:59 PM
06/12/2018
salman-khan-and-mammootty

മും​ബൈ: കോ​ടീ​ശ്വ​ര​ന്മാ​രാ​യ 100 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ഫോ​ബ്​​സ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യി വീ​ണ്ടും ബോ​ളി​വു​ഡ്​ ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​നും ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​നു​മി​ട​യി​ൽ 253.25 കോ​ടി രൂ​പ സ​മ്പാ​ദി​ച്ചാ​ണ്​ സ​ൽ​മാ​ൻ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യും ഫോ​ബ്​​സ്​ മാ​സി​ക​യു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യി തു​ട​രു​ന്ന​ത്. താ​ര​ങ്ങ​ൾ വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​ത്തി​​െൻറ തോ​ത്​ അ​നു​സ​രി​ച്ചാ​ണ്​ നൂ​റു​പേ​രു​ടെ പ​ട്ടി​ക ഫോ​ബ്​​സ്​ ത​യാ​റാ​ക്കി​യ​ത്.

forbes-list

ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ടാ​മ​നാ​യ ഷാ​റൂ​ഖ്​ ഖാ​ൻ പ​ര​സ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്ര​മു​ള്ള 56 കോ​ടി​യു​ടെ വ​ര​ുമാനവു​മാ​യി 13ാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യാ​ണ്​ (228.09) ര​ണ്ടാ​മ​ൻ. അ​ക്ഷ​യ്​ കു​മാ​റാ​ണ്​ (185) മൂ​ന്നാ​മ​ത്. 112.8 കോ​ടി നേ​ടി നാ​ലാ​മ​തെ​ത്തി​യ ദീ​പി​ക പ​ദു​കോ​ൺ കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ ആ​ദ്യ അ​ഞ്ചി​ലെ​ത്തു​ന്ന വ​നി​ത താ​ര​മാ​യി. മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി (101.77), ആ​മി​ർ ഖാ​ൻ (97.5), അ​മി​താ​ഭ്​ ബ​ച്ച​ൻ (96.17), രൺ​വീ​ർ സി​ങ്​ (84.7), സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക​ർ (80.00), അ​ജ​യ് ദേ​വ്​​ഗ​ൻ (74.50) എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ൽ ആ​ദ്യ 10ൽ ​ഇ​ടം നേ​ടി​യ​വ​ർ. 

മലയാളത്തിൽ നിന്നും മമ്മൂട്ടി മാത്രമാണ്​ ലിസ്റ്റിൽ ഇടം പിടിച്ചത്​. 18 കോടിയാണ്​ മമ്മൂട്ടിയുടെ വരുമാനം. ലിസ്റ്റിൽ 49ാം സ്ഥാനത്താണ്​ മലയാളത്തി​​െൻറ മെഗാ സ്റ്റാർ. 66 കോടി വരുമാനമുള്ള എ.ആർ റഹ്​മാൻ, 50 കോടി വരുമാനമുള്ള സൂപ്പർസ്റ്റാർ രജനീകാന്ത്​, 33.1 കോടി വരുമാനമുള്ള പവൻ കല്യാൺ എന്നിവരും സൗന്തിന്ത്യൻ സിനിമാ മേഖലയിൽ നിന്നും ലിസ്റ്റിൽ ഉൾപെട്ടവരിൽ പെടും. വിക്രം, വിജയ്​, അല്ലു അർജുൻ, രാംചരൺ, വിജയ്​ ദേവരകൊണ്ട എന്നിവരും പ്രതിഫലത്തിൽ കോടി കടന്നുപോയവരാണ്.

forbes-list-2.jpg

 

Loading...
COMMENTS