ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു: സൽമാൻ ഖാനെതിരെ കേസ്

21:13 PM
12/09/2018
Salman-Khan-love-ratri

'ലവ് രാത്രി' എന്ന ചിത്രത്തിന്‍റെ പേര് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നടൻ സൽമാൻ ഖാനെതിരെ കേസ്. ചിത്രത്തിന്‍റെ നിർമാതാവായ സൽമാൻ ഖാൻ ഉൾപ്പടെ എട്ട് താരങ്ങൾക്കെതിരെ കേസെടുക്കാനാണ് ബിഹാറിലെ മുസഫർപൂർ കോടതി ഉത്തരവിട്ടത്. ഹിന്ദു ആഘോഷമായ നവരാത്രിയെ അടിസ്ഥാനമാക്കിയാണ് ലവ് രാത്രിയെന്ന പേരിട്ടതെന്നും അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. 

ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ഹൈന്ദവ ആഘോഷമാണ് നവരാത്രി. എല്ലാ വര്‍ഷവും ഈ ദിവസങ്ങളില്‍ ദുര്‍ഗദേവിക്കായുള്ള ആരാധനയാണ് നടത്തിവരുന്നത്.

ഈ വര്‍ഷം ആദ്യം വിശ്വഹിന്ദുപരിഷത്തും സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം ഒക്ടോബര്‍ 5ന് റിലീസ് ചെയ്യും. 

Loading...
COMMENTS