Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആർട്ടിക്കിൾ 370,...

ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ; സിനിമാ പേരിന്​ ആവശ്യക്കാരേറെ

text_fields
bookmark_border
kashmir-map
cancel

ന്യൂഡൽഹി: കശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ്​ ചെയ്​തതോടെ ‘ആർട്ടിക്കിൾ 370’യുമായി ബന്ധപ്പെട്ട സിനിമാ തലക്കെട്ടുകൾ രജിസ്​റ്റർ ചെയ്യാനായി​ ബോളിവുഡ്​ ചലച്ചിത്രകാരൻമാരുടെ തള്ളിക്കയറ്റം.

ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ, കശ്​മീർ ഹമാരാ ഹേ, ധാരാ 370 തുടങ്ങി അൻപതിലധികം തലക്കെട്ടുകളാണ്​ വകുപ്പ്​ റദ്ദ്​ ചെയ്​ത്​ രണ്ട്​ ദിവസത്തിനുള്ളിൽ രജിസ്​റ്റർ ചെയ്യപ്പെട്ടതെന്ന്​ ‘മുംബൈ മിറർ’ റിപ്പോർട്ട്​ ചെയ്യുന്നു. ഇന്ത്യൻ മോഷൻ പിക്​ചേഴ്​സ്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ (ഐ.എം.പി.പി.എ), ​െ​പ്രാഡ്യൂസേഴ്​സ്​ ഗിൽഡ്​ ഓഫ്​ ഇന്ത്യ, ഇന്ത്യൻ ഫിലിം ടി.വി പ്രൊഡ്യൂസേഴ്​സ്​ കൗൺസിൽ (ഐ.എഫ്​.ടി.പി.സി) എന്നിവയിലാണ്​ തലക്കെട്ടുകൾ​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

വിക്കി കൗശൽ അഭിനയിച്ച ഉറി; ദി സർജിക്കൽ സ്​ട്രൈക്ക്​ എന്ന ചിത്രം വിജയമായതിനെ തുടർന്ന്​ സമാനമായ നിരവധി പേരുകൾ ചലച്ചിത്ര തലക്കെട്ടിനായി സമർപ്പിക്കപ്പെട്ടിരുന്നു. പുൽവാമ; ദി ഡെഡ്​ലി അറ്റാക്ക്​, സർജിക്കൽ സ്​ട്രൈക്ക് ​2.0, ബാലാക്കോട്ട്​ ആൻഡ്​ പുൽവാമ അറ്റാക്ക്​ തുടങ്ങിയവയാണ്​ ഇത്തരത്തിൽ രജിസ്​റ്റർ ചെയ്യപ്പെട്ട ചലച്ചിത്ര പേരുകൾ.

ആയുഷ്​മാൻ ഖുരാനയെ നായകനാക്കി അനുഭവ്​ സിൻഹ അണിയിച്ചൊരുക്കിയ ആർട്ടിക്കിൾ 15ൻെറ വിജയം പരിഗണിക്കുമ്പോൾ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നീ പേരുകളാവും ഭൂരിഭാഗം ചലച്ചിത്രകാരൻമാരുടേയും പ്രഥമ പരിഗണന. 25 മുതൽ 30വരെ അപേക്ഷകൾ ഈ പേരുകൾക്ക്​ ​േവണ്ടി ലഭിച്ചു കഴിഞ്ഞു.

ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവ ലാഭകരമായ വിഷയമാണെന്നും സിനിമ ചെയ്യണമെന്നും കരുതി നേരത്തേ തന്നെ ഈ പേരുകൾ രജിസ്​റ്റർ ചെയ്യാനായി അ​േപക്ഷ നൽകിയവരുമുണ്ട്​. ഈ പേരുകൾ താൻ ഒരു മാസം മുന്നേ തന്നെ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്​പദമാക്കി സിനിമ നിർമിച്ച ആനന്ദ്​ പണ്ഡിറ്റ്​ പറയുന്നു.

എന്തിനാണ്​ ഒരു സംസ്ഥാനത്തിന്​ അത്തരമൊരു പദവി അനുവദിച്ചതെന്ന്​ പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന്​ അദ്ദേഹം വ്യക്തമാക്കി. ‘‘പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ ഭൂപടത്തിൻെറ ചരി​ത്രപരമായ പുനർരചന നിർവഹിച്ചതോടെ ഞാൻ എൻെറ സിനിമയുടെ മികച്ച പര്യവസാനം കണ്ടെത്തിക്കഴിഞ്ഞു. ചരിത്രത്തെ ആസ്​പദമാക്കിയുള്ള ചലച്ചിത്രം ഇപ്പോൾ ഒരു ചരിത്ര സിനിമായാവാൻ പോവുകയാണ്​’’- അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsarticle 370movie titles
News Summary - Filmmakers rush to book titles after Article 370 scrapped -movie news
Next Story