സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു

13:33 PM
04/06/2020
basu-chatterjee-04-06-2020

ന്യൂഡൽഹി: വിഖ്യാത സംവിധായകൻ ബസു ചാറ്റർജി (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 

രജനിഗന്ധ, ബാതൂൻ ബാതൂൻ മേൻ, ഏക്​ രുക ഹുവ ഫൈസ്​ല, ചിറ്റ്​ ചോർ തുടങ്ങി നിരവധി ചിത്രങ്ങൾ ബസു ചാറ്റർജിയുടെ സംവിധാന മികവിൽ പുറത്തുവന്നിരുന്നു. ‘ക്ഷുഭിത യൗവന’ത്തി​േൻറയും ആക്ഷൻ സിനിമകളുടെയും കാലമായ 70കളിൽ റിയലിസ്​റ്റിക്​ ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ബസു ചാറ്റർജി. ഹിന്ദിയിലും ബംഗാളിയിലും അ​ദ്ദേഹം സിനിമകളെടുത്തിരുന്നു.

ചലച്ചിത്രകാരനും ഇന്ത്യൻ ഫിലിം ആൻഡ്​ ടി.വി ഡയറക്​ടേഴ്​സ്​ അസോസിയേഷൻ അധ്യക്ഷനുമായ അശോക്​ പണ്ഡിറ്റാണ്​​ ട്വിറ്റിലൂടെ മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത്​. 

ഉച്ചക്ക്​ രണ്ട്​ മണിക്ക്​ അദ്ദേഹത്തി​​െൻറ അന്ത്യകർമങ്ങൾ നടക്കുമെന്നും ബസു ചാറ്റർജിയുടെ മരണം ചലച്ച​ിത്ര ലോകത്തിന്​ വലിയ നഷ്​ടമാണ്​ സൃഷ്​ടിച്ചതെന്നും അശോക്​ പണ്ഡിറ്റ്​ അനുശോചിച്ചു.

Loading...
COMMENTS