പീഡനം; ഇശ ഗുപ്തക്കെതിരെ മാനനഷ്ട കേസ് നൽകി ഡൽഹി വ്യവസായി 

16:45 PM
20/07/2019

ന്യഡൽഹി: തനിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ബോളിവുഡ് നടി ഈശ ഗുപ്തക്കെതിരെ ഡൽഹി വ്യവസായി മാനനഷ്ട കേസ് നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് ഇയാൾ മാനനഷ്ടക്കേസ് സമർപ്പിച്ചത്.

മാനനഷ്ടക്കേസിൽ നടിയെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനും തനിക്ക് നഷ്ടപരിഹാരം നൽകാനും  അപേക്ഷകൻ ആവശ്യപ്പെട്ടു.  ആഗസ്റ്റ് 28ന് കോടതി പരാതിയിൽ വാദം കേൾക്കും.  പരാതിക്കാരന്റെ തെളിവുകൾ കോടതി പരിശോധിക്കും.

നേരത്തെ ജൂലൈ ആറിനാണ് ഈഷ ഹോട്ടലുകാരൻ തന്നെ കണ്ണുകൊണ്ട് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച്   ട്വീറ്റുകൾ പങ്കുവെച്ചത്. ഹോട്ടലിൽ വെച്ച് ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടെ നോക്കിയെന്നും താനൊരു നടിയായല്ല, മറിച്ച് ഒരു സ്ത്രീയായാണ് ഇക്കാര്യം പങ്കുവെക്കുന്നതെന്നും ഇഷ കുറിച്ചിരുന്നു.
ഇയാളുടെ ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. 

Loading...
COMMENTS