Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ആക്‌സിഡന്‍റല്‍ പ്രൈം...

‘ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി’ലെ കഥാപാത്രങ്ങൾ ഒരു ഫ്രെയിമിൽ

text_fields
bookmark_border
accidental-prime-minister
cancel

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിത കഥ പറയുന്ന ചിത്രം ' ദി ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി'ന്‍റെ പോസ്റ്റർ വൈറലാകുന്നു. നവാഗതനായ വിജയ് ഗട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപം ഖേറാണ് മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിക്കുന്നത്. സാമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന പോസ്റ്ററിൽ മൻമോഹൻ സിങ്ങിനൊപ്പം ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമുണ്ട്.  

എല്ലാവരും ചേർന്ന് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ഇരിക്കുന്നതാണ് ചിത്രം. നടനെന്ന നിലയില്‍ തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് സിനിമയിലേതെന്ന് അനുപം ഖേര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സോണിയാഗാന്ധിയായി ജര്‍മന്‍ നടി സൂസന്ന ബെന്നറ്റ് ആണ് എത്തുന്നത്. മറ്റുളളവരില്‍ ആരൊക്കെ പ്രധാനതാരങ്ങളായി ഉണ്ടാവുമെന്നൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. 

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ പുസ്തകത്തെ അധികരിച്ചാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ക്രിസ്മസ്  ഡിസംബർ 21ന് തിയറ്ററുകളിലെത്തുമെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Accidental Prime Ministermalayalam newsmovie newsGursharan Kaur
News Summary - The entire cast of The Accidental Prime Minister in one photo-Movie News
Next Story