ദുൽഖർ ബോളിവുഡിലേക്ക്​; കർവാ​െൻറ ഫസ്റ്റ്​ ലുക്​ പോസ്റ്റർ പുറത്ത്​

20:20 PM
15/05/2018
Karwaan-note-403x280.jpg
കർവാൻ സിനിമയുടെ സെറ്റിൽ നിന്നുമുള്ള ചിത്രം

തമിഴിലും തെലുങ്കിലും വിജയകരമായി അരങ്ങേറ്റം കുറിച്ച യുവ സൂപ്പർതാരം ദുൽഖർ സൽമാ​​െൻറ ബോളിവുഡ്​ ചിത്രത്തി​​െൻറ റിലീസ്​ തീയതി പുറത്തുവിട്ടു. ആകർശ്​ കുറാന സംവിധാനം ചെയ്യുന്ന കർവാൻ എന്ന ചിത്രത്തി​​െൻറ പോസ്റ്റർ പങ്കുവെച്ചാണ്​ താരം ബോളിവുഡ്​ ചിത്രത്തി​​െൻറ റിലീസ്​ തീയതി ആരാധകരെ അറിയിച്ചത്​​. വരുന്ന ആഗസ്​ത്​ 10ന്​ ചിത്രം പ്രേക്ഷകരിലേക്ക്​ എത്തും.

ബോളിവുഡിലെ മുൻനിര താരം ഇർഫാൻ ഖാൻ, വെബ്​ സീരീസുകളിലൂടെ പ്രശസ്​തയായ മിഥില പാൽക്കർ എന്നിവരാണ്​ കർവാനിലെ മറ്റ്​ താരങ്ങൾ. രണ്ട്​ മൃതശരീരവുമായി പോകുന്ന മൂന്ന്​ പേരുടെ കഥയാണ്​ ചിത്രം പറയുന്നത്​. റോണീ സ്​ക്ര്യൂവാലയാണ്​ നിർമാണം. 

ദുൽഖർ നായകനായി അരങ്ങേറ്റം കുറിച്ച തെലുങ്ക്​ ചിത്രം മഹാനടി ചരിത്രവിജയമായി മാറിയിരിക്കുകയാണ്​. സൂപ്പർതാര ചിത്രങ്ങളെ വരെ പിന്നിലാക്കി യു.എസ്​ ബോക്​സ്​ ഒാഫീസിലും ആന്ധ്ര ബോക്​സ്​ ഒാഫീസിലും ചിത്രം  കുതിക്കുകയാണ്​. 

Loading...
COMMENTS