രണ്ടാം ബോളീവുഡ് ചിത്രത്തിനായി ദുൽഖർ ക്രിക്കറ്റ് പഠിക്കുന്നു
text_fieldsമലയാളത്തിെൻറ യുവ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ ക്രിക്കറ്റ് പഠിക്കുന്നു. തെൻറ രണ്ടാം ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് താരം ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്താൻ പോകുന്നത്. സോനം കപൂറാണ് ദുൽഖറിെൻറ നായികാ വേഷത്തിൽ. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കർവാെൻറ റിലീസിങ് ജൂണിൽ നടക്കാനിരിക്കെയാണ് മറ്റൊരു ബോളിവുഡ് ചിത്രത്തിന് വേണ്ടി താരം ബാറ്റേന്താൻ പരിശീലിക്കുന്നത്.

പ്രശസ്ത എഴുത്തുകാരി അനുജ ചൗഹാെൻറ ‘ദി സോയ ഫാക്ടർ’ എന്ന ബെസ്റ്റ് സെല്ലിങ് ഫിക്ഷൻ നോവലിെൻറ ദൃശ്യാവിഷ്കാരത്തിലൂടെയായിരിക്കും ബിടൗണിലേക്കുള്ള ദുൽഖറിെൻറ രണ്ടാം വരവ്. ചിത്രത്തിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായായാണ് ഡിക്യൂ എത്തുക.

1983ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ജനിച്ച പെൺകുട്ടിയെ ടീം ഇന്ത്യ ഭാഗ്യ താരമായി കാണുന്നതും എന്നാൽ ഇത്തരം വിശ്വാസങ്ങളെ ടീമിെൻറ ക്യാപ്റ്റൻ എതിർക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് സോയാ ഫാക്ടറിെൻറ ഇതി വൃത്തം. സോയ എന്ന ടൈറ്റിൽ കഥാപാത്രമായാണ് സോനം കപൂർ അഭിനയിക്കുന്നത്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് നിർമാണം.
