സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു

01:39 AM
05/06/2020

മും​ബൈ: ബോ​ളി​വു​ഡി​​​ലെ എ​ഴു​പ​തു​ക​ളി​ലെ​ ഹി​റ്റ്​ മേ​ക്ക​ർ സം​വി​ധാ​യ​ക​ൻ ബ​സു ചാ​റ്റ​ർ​ജി (93) അ​ന്ത​രി​ച്ചു. സാ​ന്താ​ക്രൂ​സി​ലെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്​​ച​യാ​യി​രു​ന്നു അ​ന്ത്യം. ഛോട്ടി ​സി ബാ​ത്ത്, ചി​റ്റ്​​ചോ​ർ, ര​ജ​നി​ഗ​ന്ധ, ബാ​തൂ​ൻ ബാ​തൂ​ൻ മേ​ൻ, ഏ​ക്​ രു​ക ഹു​വ ഫൈ​സ്​​ല തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​മു​ഖ ചി​ത്ര​ങ്ങ​ൾ. ആ​ക്​​ഷ​ൻ സി​നി​മ​ക​ളു​ടെ കാ​ല​മാ​യ എ​ഴു​പ​തു​ക​ളി​ൽ റി​യ​ലി​സ്​​റ്റി​ക്​ സി​നി​മ​ക​ളെ​ടു​ത്ത്​ ശ്ര​ദ്ധേ​യ​നാ​യി.

വി​ദ്യ സി​ൻ​ഹ, അ​മോ​ൽ പാ​ലേ​ക്ക​ർ, സ​റീ​ന വ​ഹാ​ബ്​ എ​ന്നി​വ​ർ​ക്ക്​ പ്ര​ധാ​ന വേ​ഷം ന​ൽ​കി അ​വ​ത​രി​പ്പി​ച്ച മ​ധ്യ​വ​ർ​ഗ കു​ടും​ബ പ്ര​മേ​യ​ങ്ങ​ൾ ഹി​റ്റു​ക​ളാ​യി. അ​മി​താ​ഭ്​ ബ​ച്ച​ൻ, രാ​ജേ​ഷ്​ ഖ​ന്ന, ദേ​വ്​ ആ​ന​ന്ദ്, മി​ഥു​ൻ ച​​ക്ര​വ​ർ​ത്തി എ​ന്നീ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്ക്​ വേ​റി​ട്ട വേ​ഷ​ങ്ങ​ൾ ന​ൽ​കി. 

ബ്ലി​റ്റ്​​സ്​ വീ​ക്കി​ലി​യി​ൽ കാ​ർ​ട്ടൂ​ണി​സ്​​റ്റാ​യി​രു​ന്നു. പി​ന്നീ​ട്​ സം​വി​ധാ​യ​ക​ൻ ബ​സു ഭ​ട്ടാ​ചാ​ര്യ​​യു​ടെ സ​ഹാ​യി​യാ​യി സി​നി​മ​യി​ൽ. ഇ​രു ബ​സു​മാ​രും ഋ​ഷി​കേ​ശ്​ മു​ഖ​ർ​ജി​ക്കൊ​പ്പം ഹി​ന്ദി സി​നി​മ​യി​ലെ ത്രി​മൂ​ർ​ത്തി​ക​ളാ​യി അ​റി​യ​പ്പെ​ട്ടു. ബം​ഗാ​ളി സി​നി​മ​ക​ളും സം​വി​ധാ​നം ചെ​യ്​​തു. 

മ​ക്ക​ൾ: സോ​ണാ​ലി ഭ​ട്ടാ​ചാ​ര്യ, രു​പാ​ലി ഗു​ഹ. ജ​ന​ഹൃ​ദ​യ​ങ്ങ​ളെ സ്​​പ​ർ​ശി​ച്ച സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു ബ​സു​വെ​ന്ന്​ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ്​ ചെ​യ്​​തു. 

Loading...
COMMENTS