Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബി.ജെ.പിയു​െട കാമ്പയിൻ...

ബി.ജെ.പിയു​െട കാമ്പയിൻ പാളി; ദീപികയു​ടെ ട്വിറ്റർ ഫോളോവേഴ്​സിൽ വർധന

text_fields
bookmark_border
ബി.ജെ.പിയു​െട കാമ്പയിൻ പാളി; ദീപികയു​ടെ ട്വിറ്റർ ഫോളോവേഴ്​സിൽ വർധന
cancel

മുംബൈ: ജെ.എൻ.യു വിദ്യാർഥികളെ പിന്തുണച്ച്​ രംഗത്തെത്തിയതിന്​ പിന്നാലെ ബോളിവുഡ്​ താരം ദീപിക പദുകോണിനെതിരെ വ ലിയ കുപ്രചാരണമാണ്​ ട്വിറ്ററിൽ ബി.ജെ.പി നേതാക്കൾ നടത്തുന്നത്​. ദീപികയേയും അവരുടെ സിനിമയായ ചപകും ബഹിഷ്​കരിക്കണ മെന്നാണ്​​ മുറവിളി. അവരുടെ ട്വിറ്റർ അക്കൗണ്ട്​ ഫോളോ ചെയ്യുന്നത്​ ഒഴിവാക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ബി.ജെ.പിയുടെ പ്രചാരണം ശക്​തമാവു​േമ്പാഴും ദീപികയുടെ ട്വിറ്റർ ഫോളോവേഴ്​സിൻെറ എണ്ണം കൂടുകയാണ്​. കഴിഞ്ഞ ഒരു ദിവസം മാത്രം 40,000 പേരാണ്​ ദീപികയെ ട്വിറ്ററിൽ പുതുതായി ഫോളോ ചെയ്യാനെത്തിയത്​​. 26.8 മില്യൺ ആളുകളാണ് നിലവിൽ​ ദീപികയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്​.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നടിയാണ്​ ദീപിക. രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയേക്കാൾ പത്ത്​ ലക്ഷം ഫോളോവേഴ്​സ്​​ ദീപികക്ക്​ കൂടുതലാണ്​. അനുഷ്​ക ശർമ്മ, അലിയ ഭട്ട്​ എന്നീ താരങ്ങളേക്കാൾ അമ്പത്​ ലക്ഷം​ ഫോളോവേഴ്​സും​ ദീപികക്ക്​ അധികമാണ്​​. ബി.ജെ.പിയുടെ പ്രചാരണത്തിന്​ ബദലായി ഐ സ്​റ്റാ​ൻഡ്​ വിത്ത്​ ദീപിക എന്ന പേരിൽ കാമ്പയിൻ തുടങ്ങിയതോടെയാണ്​ ദീപികക്ക്​ ട്വിറ്ററിൽ ആരാധകരുടെ എണ്ണം കൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Padukonejnu protestmoviesmalayalam news
News Summary - Deepika twitter followers-Movies
Next Story