വിവാഹക്കുറി പുറത്തുവിട്ടു; ദീപികക്ക് മിന്നുകെട്ടാനൊരുങ്ങി രൺവീർ
text_fieldsബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന താര ജോഡിയാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഏറ്റവും വിലമതിക്കുന്ന രണ്ട് താരങ്ങൾ തമ്മിലുള്ള പ്രണയം എന്നും ഗോസിപ് കോളങ്ങൾ നിറച്ചിരുന്നു. എന്നാൽ സകല ഗോസിപ്പുകൾക്കും ഉൗഹാപോഹങ്ങൾക്കും വിരാമമിട്ട് തങ്ങളുടെ വിവാഹം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ദീപികയും രൺവീറും.
ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയ കല്യാണക്കുറി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ നവംബർ 14,15 തീയതികളിലായി വിവാഹ ചടങ്ങുകൾ നടക്കുമെന്ന് ഇരുവരും കല്യാണ കുറിയിലൂടെ ആരാധകരെ അറിയിച്ചു.
വർഷങ്ങളായി ഞങ്ങളെ സ്നേഹിച്ച, ഞങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. ഞങ്ങളുടെ ഇനിയുള്ള യാത്രയിൽ അനുഗ്രഹം വേണമെന്നും ഇരുവരും പറഞ്ഞു. എന്നാൽ എവിടെവെച്ചാണ് വിവാഹമെന്ന് പുറത്തുവിട്ടിട്ടില്ല. കോഹ്ലി-അനുഷ്ക ജോഡിയെ പോലെ വിദേശത്തായിരിക്കും വിവാഹമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
