Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിനല്ല; പിന്തുണ മീ ടൂവിനെന്ന്​ നന്ദിത ദാസ്​

text_fields
bookmark_border
nandita-das
cancel

മും​ൈബ: പ്രശസ്​ത ചിത്രകാരനും പിതാവുമായ ജതിൻ ദാസിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്​. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്​തപ്പെടുത്തുന്നുവെങ്കിലും മീ ടൂ കാമ്പയിനുള്ള പിന്തുണ തുടരുമെന്ന്​ നന്ദിത ദാസ്​ വ്യക്തമാക്കി.

സ്​ത്രീക്കും പുരുഷനും കാര്യങ്ങൾ സുരക്ഷിതമായി തുറന്നു പറയാൻ സാധിക്കണം. അതേസമയം കാമ്പയി​​​െൻറ വീര്യം നഷ്​ടപ്പെടാതിരിക്കുവാൻ ഉയർത്തുന്ന ആരോപണം സത്യമാ​വണമെന്നതും പ്രധാനമാണ്​. സത്യം മാത്രമേ അതിജീവിക്കൂ എന്നാണ്​ വിശ്വാസമെന്നും നന്ദിത ദാസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

നന്ദിതയുടെ പിതാവ്​ ജതിൻ ദാസ്​ 14 വർഷങ്ങൾക്കു മുമ്പ്​ തന്നോട്​ മോശമായി പെരുമാറിയതായി ഒരു പേപ്പർ നിർമാണ കമ്പനിയുടെ സഹ സ്​ഥാപകയായ നിഷ ബോറ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജതിൻദാസ്​ ആരോപണം നിഷേധിക്കുകയും ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Continue To Support #MeToo": Nandita Das On Allegations Against Father -movie news
Next Story