കർണനായി പൃഥ്വിരാജില്ല; പകരം ചിയാൻ വിക്രം
text_fieldsമലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കർണൻ. 300 കോടി മുടക്കിയെടുക്കുന്ന ചരിത്ര സിനിമ മലയാളത്തിൽ പിറവിയെടുക്കുന്നതിെൻറ ആവേശത്തിലായിരുന്നു പ്രേക്ഷകർ. എന്നാൽ, അവരെ നിരാശരാക്കുന്നതാണ് പുതിയ പ്രഖ്യാപനം. കർണൻ വരുന്നുണ്ട് പക്ഷെ മലയാളത്തിലല്ല. നായകൻ പൃഥ്വിരാജുമല്ല. ചിയാൻ വിക്രമാണ് പുതിയ കർണൻ. ചിത്രമാണെങ്കിൽ ഹിന്ദിയിലും.
‘എന്ന് നിെൻറ മൊയ്തിൻ’ എന്ന ചിത്രത്തിന് ശേഷം ആർ.എസ് വിമൽ പൃഥ്വിരാജിനെ നായകനാക്കി കർണൻ ഒരുക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. ചിത്രം പൃഥ്വിരാജും വിമലും ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വരുന്ന വാർത്തകൾക്കനുസരിച്ച് ചിത്രം ഉപേക്ഷിച്ചതായും മലയാളത്തിന് പകരം ഹിന്ദിയിൽ തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി ‘മഹാവീർ കർണ’ എന്ന പേരിൽ 300 കോടിയോളം മുടക്കി എടുക്കാൻ തീരുമാനമായെന്നും റിപ്പോർട്ട്.
യുണൈറ്റഡ് ഫിലിം കിങ്ഡം നിർമിക്കുന്ന ചിത്രം 2019 ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് ആർ.എസ് വിമൽ ഫേസ്ബുക്ക് േപാസ്റ്റിലൂടെ അറിയിച്ചു.
