‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച മാൽതി; ഛപാക് ട്രെയിലർ

16:03 PM
10/12/2019
Deepika-padukone

ദീപിക പദുകോൺ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളെ അവതരിപ്പിക്കുന്ന ഛപാക് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആലിയ ബട്ടിന്‍റെ റാസിക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍തി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. 

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മിക്ക് ആസിഡ് ആക്രമണത്തിന് ഇരയാവേണ്ടി വന്നത്. അന്നുമുതല്‍ ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് ലക്ഷ്മി പോരാടുകയാണ്. തന്‍റെ ലക്ഷ്യം നിറവേറ്റാനായി സ്റ്റോപ് സെയില്‍ ആസിഡ് എന്ന ഒരു സ്ഥാപനം അവര്‍ നടത്തി വരുന്നു.

Loading...
COMMENTS