Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗതാഗത തടസം;​ രവീണ ടണ്ടനെതിരെ കേസ്

text_fields
bookmark_border
raveena tandon-entertainment news
cancel

മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ നഗരത്തിൽ ഗതാഗതത്തിന്​ തടസം സൃഷ്​ടിച്ചെന്ന്​ ചൂണ്ടിക്കാട്ടി ബോളിവുഡ്​ നടി രവീണ ടണ്ടനെതിരെ കേസ്​. ഒരു അഭിഭാഷകനാണ് ടണ്ടൻ, പ്രണവ്​ കുമാർ, അദ്ദേഹത്തി​​​െൻറ മകൻ ഉമേഷ്​ സിങ് എന്നിവർക്കെതിരെ​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേട്ട്​ കോടതിയിൽ കേസ്​ ഫയൽ ചെയ്​തത്​.​ നിയമ വിരുദ്ധമായ കൂടിച്ചേരൽ, പൊതുവഴി തടസപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ്​ കേസ്​.

​പ്രണവ്​ കുമാറി​​​െൻറയും ഉമേഷ്​ സിങി​​​െൻറയും ഉടമസ്​ഥതയിലുള്ള ഹോട്ടലി​​​െൻറ ഉദ്​ഘാടനത്തിനായി കഴിഞ്ഞ വെള്ളിയാഴ്​ച രവീണ ടണ്ടൻ നഗരത്തിലെത്തിയിരുന്നു. ഇതേ തുടർന്ന്​ ഇൗ ഭാഗത്ത്​ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഇതാണ്​ അഭിഭാഷകനെ ചൊടിപ്പിച്ചത്​. നവംബർ രണ്ടിന്​ കോടതി കേസിൽ വാദം കേൾക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case Filed Against Raveena Tandon In Bihar For Disrupting Traffic -movie news
Next Story