ബച്ചൻെറ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഇമ്രാൻെറ ഫോട്ടോയാക്കി

10:53 AM
11/06/2019

മുംബൈ: നടൻ അമിതാബ് ബച്ചൻെറ ട്വിറ്റർ അക്കൗണ്ട് പാക് അനുകൂല ​​ഹാക്കർ ഗ്രൂപ്പായ അയ്യിൽഡിസ് ടിം ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബച്ചൻെറ പ്രൊഫൈൽ ചിത്രം മാറ്റി പകരം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻെറ ഫോട്ടോ ചേർത്തു. താരത്തിൻെറ നിരവധി ട്വീറ്റുകൾ ഇവർ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഏറെ നേരത്തിന് ശേഷം ബച്ചന് തൻെറ അക്കൗണ്ട് തിരികെ കിട്ടി. ട്വിറ്ററിൽ സജീവ സാന്നിധ്യമായ ബച്ചൻെറ അക്കൗണ്ടിൽ നുഴഞ്ഞ് കയറിയത് സാമൂഹ്യമാധ്യമങ്ങളിലും ചർച്ചയായി.

Loading...
COMMENTS