സൽമാൻ ഖാൻ-കത്രീന ജോഡി വീണ്ടും; ഭാരതിന്‍റെ ഫസ്റ്റ്ലുക്

13:39 PM
26/08/2018
Bharat Suppliment

സൽമാൻ ഖാൻ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക് പുറത്തുവന്നു. കത്രീന കൈഫാണ് ചിത്രത്തിൽ നായിക. സൽമാനും കത്രീനയും നൃത്തം ചെയ്യുന്നതിന്‍റെ ഫോട്ടോയാണ് പുറത്തുവന്നത്. സൽമാൻ ഖാനും കത്രീനയും ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൽമാൻ ഖാനും കത്രീനയും ഒന്നിച്ച ടൈഗർ സിന്ദാ ഹെയും ഏക് ദാ ടൈഗറും വൻ ഹിറ്റുകളായിരുന്നു. തബു, ദിഷാ പട്ടാനി, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ഭാരതിലെ മറ്റ് പ്രധാന താരങ്ങൾ. 2014 ൽ റിലീസായ ദക്ഷിണ കൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദർ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. അബുദാബിയും പഞ്ചാബുമാണ് പ്രധാന ലൊക്കേഷനുകൾ.

ചിത്രത്തിൽ പ്രിയങ്കയായിരുന്നു ആദ്യം നായികയായി പ്രഖ്യാപിച്ചത്. എന്നാൽ വിവാഹ നിശ്ചയിച്ചതോടെ പ്രിയങ്ക പിൻമാറുകയായിരുന്നു. 

Loading...
COMMENTS