ബോക്സോഫീസ് തകർക്കാൻ വീണ്ടും ഖുറാന; ബാലാ ടീസർ 

22:14 PM
26/08/2019

ആയുഷ്മാൻ ഖുരാനയുടെ ചിത്രം ബാലായുടെ ടീസർ പുറത്ത്. അമർ കൗശിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  കഷണ്ടിയുള്ള യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. 

ഗൗരവ് റാവത്ത് എന്ന കഥാപാത്രമായാണ് ഖുരാന വേഷമിടുന്നത്. തൊപ്പി ധിരിച്ച താരം ഷാറൂഖ് ഖാൻ ചിത്രത്തിലെ ‘കോയി ന കോയി ചാഹിയേ’ എന്ന ഗാനം പാടുന്നതിനിടെ തലയിലെ തൊപ്പി തെറിച്ച് ഉടനെ രാജേഷ് ഖന്നയുെട ‘രഹനേ ദോ ചോടോ’ എന്ന വിഷാദ ഗാനം പാടുന്നതാണ് ടീസർ. 

ബോൾഡല്ല, ചില ബാൾഡ് നീക്കങ്ങൾക്കുള്ള സമയമായെന്നാണ് കഷണ്ടിക്കാരനായ നായകനെ ചങ്കൂറ്റത്തോടെ അവതരിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് ആയുഷ്മാൻ ഖുറാന ടീസർ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിൽ ഭൂമി പട്നേക്കർ, യാമി ഗൗതം എന്നിവരും വേഷമിടുന്നു. ചിത്രം നവംബർ 22ന് തിയ്യറ്ററുകളിൽ എത്തും.

Loading...
COMMENTS