ഹിറ്റടിക്കുമെന്ന് ഉറപ്പിച്ച് ആയുഷ്മാൻ ഖുരാന; ബാലയുടെ ട്രെയിലർ

15:58 PM
10/10/2019

ആയുഷ്മാൻ ഖുരാനയുടെ ചിത്രം ബാലായുടെ ട്രെയിലർ പുറത്ത്.  അമർ കൗശിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  കഷണ്ടിയുള്ള യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. 

ഗൗരവ് റാവത്ത് എന്ന കഥാപാത്രമായാണ് ഖുരാന വേഷമിടുന്നത്. കഷണ്ടി കാരണം കഷ്ടപ്പെടുന്ന യുവാവ് അത് മറച്ച് വിവാഹം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൂമി പട്നേക്കർ, യാമി ഗൗതം എന്നിവരും വേഷമിടുന്നു. ചിത്രം നവംബർ 22ന് തിയറ്ററുകളിൽ എത്തും.

Loading...
COMMENTS