ബാഹുബലി മൂന്നാമതും എത്തുന്നു; ഇക്കുറി ശിവകാമിയുടെ കഥ
text_fieldsഎസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ബാഹുബലി മൂന്നാമതും എത്തുന്നു. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലുടെയായിരിക്കും മൂന്നാം വരവ്.
ആനന്ദ് നീലകണ്ഠെൻറ നോവലായ ദ് റൈസ് ഒാഫ് ശിവകാമിയെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോർ ദ് ബിഗിനിങ് ഒരുക്കുന്നത്. ദേവ കട്ട, പ്രവീൺ സതാരു തുടങ്ങിയവർ ചേർന്നാണ് നെറ്റ്ഫ്ലിക്സിലെ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായുള്ള പരമ്പരക്ക് 500 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിന് മുൻപുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.
ആനന്ദ് നീലകണ്ഠൻ ഏഴുതാൻ പോകുന്ന നോവലിെൻറ അടുത്ത രണ്ട് ഭാഗങ്ങളെ ആസ്പദമാക്കി വെബ് സീരിസിെൻറ രണ്ടും മൂന്നും സീസണുകളും ഒരുക്കും. ഒരു മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഒരാ സീസണും. ഇന്ത്യക്കൊപ്പം തന്നെ മറ്റ് രാജ്യങ്ങളിലും ബാഹുബലി പരമ്പര റിലീസ് ചെയ്യും.
