Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് രംഗങ്ങൾക്ക് കത്രിക; ആർടിക്ൾ 15 ന് ക്ലീൻ യു/എ സർട്ടിഫിക്കറ്റ്

text_fields
bookmark_border
article 15
cancel

തപ്സീ​ പന്നു, ഋഷി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മുല്‍ക്ക്’ന്​ ശേഷം അനുഭവ്​ സിൻഹ സംവിധാന ം ചെയ്യുന്ന ആർട്ടിക്കിൾ 15​​​ന് ക്ലീൻ യു/എ സർട്ടിഫിക്കറ്റ്. ചിത്രത്തിലെ അഞ്ച് രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രത്തിന ് സർട്ടിഫിക്കറ്റ് നൽകിയത്.

ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകൻ. ബ്രാഹ്മണനായ ഒരു പൊലീസ് ഓഫീസറായാണ്​ അദ്ദേഹം വേഷമിടുന്നത്​​. ഇഷ തൽവാറും തമിഴ്​ നടൻ നാസറും സുപ്രധാന വേഷങ്ങളിലുണ്ട്​. ചിത്രം ജൂൺ 28ന് റിലീസ് ചെയ്യും.

ഇന്ത്യയിലെ ജാതീയത​ ചർച്ച ചെയ്യുന്ന ചിത്രത്തിനെതിരെ കർണിസേന രംഗത്തെത്തിയിരുന്നു. 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദലിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ്​ ചിത്രത്തിൽ പറയുന്നത്​.

ഉത്തരേന്ത്യയിൽ ദലിതർ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണവും സവർണ്ണ മേധാവിത്വവുമൊക്കെ ചിത്രത്തിൽ പച്ചയായി ഉൾകൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ​ ട്രെയിലർ യൂട്യൂബിൽ തരംഗമായിരുന്നു.

സിനിമയില്‍ ബ്രാഹ്മണ വിഭാഗത്തിലെ ഏറ്റവും വലിയ വിഭാഗം(മഹന്ത്ജി) കുറ്റം ചെയ്യുന്നതായി ട്രെയിലറില്‍ കാണിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 15 നിഷ്പക്ഷമാണെന്നും ഒരു പ്രത്യേക ചായ്‍വില്ലെന്നും ആയുഷ്മാന്‍ ഖുറാനയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ayushmann Khurrana's 'Article 15' has been given a U/A certificate with five nominal cuts-India News
Next Story