എ.ആര്‍. റഹ്മാെൻറ ലൈവ് പെര്‍ഫോമന്‍സോടെ 2.0 ഓഡിയോ ലോഞ്ച് ഇന്ന്
text_fieldsദുബൈ: തമിഴ്നാട്ടിൽ എവിടെയും കണ്ടുമുട്ടാമെന്ന് തോന്നുന്ന തരത്തിൽ ലളിതമായ രൂപഭാവങ്ങളോടെ തെന്നിന്ത്യൻ സിനിമയുടെ മുടിചുടാമന്നൻ രജനികാന്ത്, സ്വന്തം മുഖത്തും കാണുന്നവരുടെ മുഖത്തും ചിരി വിരിയിക്കുന്ന അക്ഷയ്കുമാർ. യന്തിരെൻറ തുടര്‍ച്ചയായ 2 പോയൻറ് ഒ എന്ന ത്രീഡി സിനിമ കാണുേമ്പാൾ ആദ്യമുണ്ടായേക്കാവുന്ന അത്ഭുതം ലോക നിലവാരത്തിൽ തയാറാക്കിയ സിനിമയിൽ നായകനും വില്ലനുമായി ഇവർ വേഷപ്പകർച്ച നടത്തിയെന്നതായിരിക്കും.
ചിത്രത്തിെൻറ ഓഡിയോ ലോഞ്ച് പ്രഖ്യാപിക്കാൻ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ പെങ്കടുത്തവർക്കൊക്കെയും അറിയേണ്ടതും ഇതുതന്നെയായിരുന്നു. ദുബൈ ബുര്‍ജുല്‍ അറബിെൻറ നെറുകയിലെ ഹെലിപ്പാഡിലേക്ക് ഹെലിക്കോപ്റ്ററിൽ വന്നിറങ്ങിയ ഇരുവരും ചോദ്യങ്ങളെ പതിവ് ചിരിയോടെയാണ് നേരിട്ടത്. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും 2.0 എന്ന രജനീകാന്ത് പറഞ്ഞു. സാധാരണ മനുഷ്യനായി കഴിയുന്ന രജനികാന്ത് എങ്ങനെ അത്ഭുതകരമായ കഥാപാത്രങ്ങളായി മാറുന്നു എന്നതായിരുന്നു ഒരു ചോദ്യം. വെറുതെ നടക്കുന്ന മനുഷ്യന് ആരും സ്നേഹമോ പണമോ നൽകില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
ക്രൂരനായ വില്ലനാവാൻ എന്ത് തയാറെടുപ്പ് നടത്തിയെന്ന സംശയത്തിന് അത് സംഭവിക്കുകയായിരുന്നുവെന്ന് അക്ഷയ് കുമാർ മറുപടി നൽകി. ഒരു നടനും മുൻപൊരിക്കലും ലഭിച്ചിട്ടില്ലാത്ത കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. രജനികാന്തിെൻറ തല്ല് കിട്ടുന്നതും ബഹുമാനമാെണന്നായിരുന്നു അക്ഷയിെൻറ മറുപടി. 2.0 യെ യന്തിരെൻറ തുടര്‍ച്ചയായി കാണരുതെന്ന് സംവിധായകന്‍ ശങ്കർ പറഞ്ഞു.
ഹോളിവുഡ് സിനിമയുടെ രീതിയിൽ തയാറാക്കുന്ന ചിത്രത്തിെൻറ സന്ദേശം ലോകത്തിന് മുഴുവനുള്ളതായിരിക്കും. സിനിമയിലെ മൂന്ന് ഗാനങ്ങളില്‍ രണ്ടെണ്ണം ഇന്ന് പുറത്തിറക്കുമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍ പറഞ്ഞു. ദുബൈയിലെ ബുര്‍ജ് പാര്‍ക്കില്‍ എ ആര്‍ റഹ്മാന്റെ ലൈവ് പെര്‍ഫോമന്‍സോയെയായിരിക്കും ഗാനങ്ങള്‍ പുറത്തിറക്കുക. സംഗീതത്തിനൊപ്പം നായിക ആമി ജാക്സന്‍ ചുവടുവെക്കും. നിര്‍മാതാവ് സുഭാസ്കരനും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. ആറ് കോടി ഡോളര്‍ അഥവാ 385 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സിനിമ ജനുവരിയിലാണ് തിയേറ്ററുകളിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
