Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധാനം അനുരാഗ്​...

സംവിധാനം അനുരാഗ്​ കശ്യപ്​, നായകൻ റോഷൻ മാത്യു; ചോക്​ഡ്​​ ജൂൺ അഞ്ചിന്​

text_fields
bookmark_border
choked.jpg
cancel

മലയാള യുവനടൻ റോഷന്‍ മാത്യുവും പ്രശസ്​ത ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തി​​െൻറ ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. അനുരാഗ്​ കശ്യപ്​ സംവിധാനം ചെയ്​ത്​ റോഷൻ നായകനാകുന്ന ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നത്​ ഒ.ടി.ടി പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സിലാണ്​. 'ചോക്ഡ്' എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിൽ സയാമി ഖേര്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. 'മിര്‍സ്യ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്​ സയാമി. നെറ്റ്ഫ്ലിക്സിൽ ജൂൺ അഞ്ച്​ മുതലാണ്​ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക. റോഷന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘2018 നവംബർ മൂന്നിനാണ് അനുരാഗ് കശ്യപ് എന്നെ വിളിക്കുന്നത്. മൂത്തോൻ സിനിമയുടെ എഡിറ്റിനിടെ എ​​​​െൻറ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ആകാംക്ഷയാൽ എനിക്ക് പറയാൻ മറുപടി കിട്ടുന്നില്ലായിരുന്നു. ഒരു സ്ക്രിപ്റ്റ് മെയിൽ അയക്കുന്നുണ്ടെന്നും ഒരുപാട് നാളുകളായി ചെയ്യാൻ ആഗ്രഹിച്ച ചിത്രമാണെന്നും അതില്‍ ഭാഗമാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ചോക്ഡ്.’ജൂണ്‍ അഞ്ച് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ഏവരിലേക്കും. റോഷൻ കുറിച്ചു.

ത​​​​െൻറ അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരു വലിയ തുക കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചോക്​ഡ്​​ എന്ന ചിത്രം പറയുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനില്‍ മികച്ച പ്രകടനമായിരുന്നു റോഷൻ കാഴ്​ച്ചവെച്ചത്​. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത് അനുരാഗ് കശ്യപായിരുന്നു. കൂടാതെ, ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anurag KashyapRoshan Mathew
News Summary - anurag kashyap and roshan mathew movie to release on netflix-movie news
Next Story