Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightഅനുപംഖേറി​െൻറ...

അനുപംഖേറി​െൻറ മാതാവിനും സഹോദരനും​ കോവിഡ്​

text_fields
bookmark_border
അനുപംഖേറി​െൻറ മാതാവിനും സഹോദരനും​ കോവിഡ്​
cancel

മുംബൈ: ബോളിവുഡ്​ താരം അനുപം ​േ ഖറി​​െൻറ മാതാവിനും സഹോദരനും കോവിഡ്​ സ്​ഥിരീകരിച്ചു. മാതാവ്​ ദുലാരി, സഹോദരൻ രാജു ഖേർ, സഹോദര ഭാര്യ, അനന്തരവൾ തുടങ്ങിയവർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. അതേസമയം അനുപം ഖേറി​​െൻറ പരിശോധന ഫലം നെഗറ്റീവാണ്​.  

ട്വിറ്ററിൽ അനുപം ഖേറാണ്​ വിഡിയോയിലൂടെ​ മാതാവി​​െൻറ രോഗം വിവരം പങ്കുവെച്ചത്​. രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ മാതാവി​നെ മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്​ച ബോളിവുഡി​​െൻറ ബിഗ്​ബി അമിതാഭ്​ ബച്ചനും മകൻ അഭിഷേക്​ ബച്ചനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. രോഗം സ്​ഥിരീകരിച്ച വിവരം അമിതാഭ്​ ബച്ചൻ തന്നെയാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​.

Show Full Article
TAGS:covid 19 amitabh bachchan Abhishek Bachchan 
Web Title - Anupam Khers mother tests positive for covid -Movie news
Next Story