അമിതാഭ്​ ബച്ചനും ഋഷികപൂറും വീണ്ടും ഒന്നിക്കുന്നു; 26 വർഷത്തിനുശേഷം 

00:05 AM
20/05/2017
‘102 നോ​ട്ട്​ ഒൗ​ട്ടി’ൽ അമിതാഭ്​ ബച്ചനും ഋഷികപൂറും
മും​ബൈ:  ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ്​ ബ​ച്ച​നും ഋ​ഷി​ക​പൂ​റും വ​ർ​ഷ​ങ്ങ​ൾ​ക്ക​ു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.  ഉ​മേ​ഷ്​ ശു​ക്ല സം​വി​ധാ​നം ചെ​യ്യു​ന്ന ‘102 നോ​ട്ട്​ ഒൗ​ട്ട്​​’ എ​ന്ന്​ പേ​രി​ട്ട സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. 26 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ ഇ​രു​വ​രും ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. 102 വ​യ​സ്സു​ള്ള പി​താ​വാ​യി അ​മി​താ​ഭും 75 കാ​ര​നാ​യ മ​ക​നാ​യി ഋ​ഷി​ക​പൂ​റു​മാ​ണ്​ അ​ഭി​ന​യി​ക്കു​ന്ന​ത്. ഹി​ന്ദി സി​നി​മ​യി​ലെ ഇ​തി​ഹാ​സ​മാ​യ അ​മി​താ​ഭ് ​ബ​ച്ച​നോ​ടൊ​പ്പം വീ​ണ്ടും അ​ഭി​ന​യി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഋ​ഷി​ക​പൂ​ർ ട്വീ​റ്റ്​​ചെ​യ്​​തു. അ​മി​താ​ഭ്​  ബ​ച്ച​നോ​ടൊ​പ്പം അ​ഭി​ന​യി​ച്ച ‘അ​മ​ർ അ​ക്​​ബ​ർ ആ​ൻ​റ​ണി’ എ​ന്ന സി​നി​മ​യി​ലെ ചി​ത്ര​വും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്തു.
COMMENTS