Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബിഗ്​ബിയുടെ വീട്ടിൽ...

ബിഗ്​ബിയുടെ വീട്ടിൽ വീണ്ടും അവനെത്തി; സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളിലെന്ന്​ ബച്ചൻ

text_fields
bookmark_border
ബിഗ്​ബിയുടെ വീട്ടിൽ വീണ്ടും അവനെത്തി; സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളിലെന്ന്​ ബച്ചൻ
cancel

മെഗാസ്​റ്റാർ അമിതാഭ്​ ബച്ചൻ തിങ്കളാഴ്​ച ട്വിറ്ററിൽ മഞ്ഞ വി​േൻറജ്​ ഫോർഡ്​ കാറിനരി​െക നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ‘‘ചില സമയങ്ങളിൽ നിങ്ങൾക്ക്​ സംസാരിക്കാൻ കഴിയാതെ വരും.. ഞാൻ ഇപ്പോൾ അങ്ങനെയാണ്​. അവ പ്രകടമാക്കാൻ ശ്രമിക്കുന്നുണ്ട്​. എന്നാൽ ഒന്നും പുറത്തുവരുന്നില്ല’’ എന്നു തുടങ്ങുന്ന കുറിപ്പോടുകൂടിയാണ്​ ചിത്രം പങ്കുവെച്ചത്​.

ഈ വി​േൻറജ്​ കാർ ഇത്രയും പ്രിയപ്പെട്ടതാകാനുള്ള കാരണം ബിഗ്​ബി ബ്ലോഗിലൂടെയാണ്​​ പങ്കുവെച്ചത്​​. ഒരിക്കൽ ബച്ചൻ ത​​െൻറ കുടുംബത്തിൽ ആദ്യം വാങ്ങിയ കാറായ ഫോർഡ്​ പെർഫക്​ടിനെക്കുറിച്ച്​​ ബ്ലോഗിലൂടെ കുറിച്ചിരുന്നു.

ബ്ലോഗ്​ പ്രസിദ്ധീകരിച്ച്​ മാസങ്ങൾക്കുശേഷം സുഹൃത്ത്​ ആനന്ദ്്​, അമിതാഭ്​​ ബച്ചന്​ സമ്മാനിക്കാനായി ഒരു കാറുമായെത്തി. ആദ്യം വാങ്ങിയ അതേ മോഡൽ കാർ. മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയ കാർ അതേ നിറത്തിലുള്ള പെയിൻറ്​ അടിക്കുകയും ചെയ്​തിരുന്നു. അന്നത്തെ കാറി​​െൻറ നമ്പറും ബിഗ്​ബി ബ്ലോഗിൽ പങ്കുവെച്ചിരുന്നു. അതേ നമ്പറായ 2882 തന്നെ​ സമ്മാനമായി നൽകിയ കാറിനും സുഹൃത്ത്​ സംഘടിപ്പിച്ചു.

ത​​െൻറ പഴയ കാർ വീണ്ടും തേടിയെത്തിയതി​​െൻറ ആവേശം മുഴുവൻ ബ്ലോഗിൽ ബിഗ്​ബി പങ്കുവെക്കുന്നുണ്ട്​. നിമിഷങ്ങൾക്കകം കുറിപ്പും ചിത്രവും ആരാധകർ ഏറ്റെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wintage carmovies newsBig BBig B carActor Amitabh Bachan
News Summary - Amitabh Bachchan receives vintage Ford Prefect, modelled after his first family car-Movie news
Next Story