രൺബീറിെൻറ അഭിനയ മികവിനൊപ്പമെത്താൻ തനിക്ക് ‘നാല് കസേരകൾ’ വേണമെന്ന് ബിഗ് ബി
text_fieldsന്യൂഡൽഹി: ബോളിവുഡ് നായകൻ രൺബീർ കപൂറിെൻറ അഭിനയമികവിനെ പ്രകീർത്തിച്ച് സാക്ഷാൽ ബിഗ് ബി.
അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’യുടെ സെറ്റിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് അമിതാഭ് ബചൻ രൺബീറി നോടുള്ള ആരാധന വ്യക്തമാക്കിയത്. രൺബീറിനരികിൽ നാല് കസേരകൾക്ക് മുകളിൽ ഇരിക്കുന്ന ചിത്രമാണ് ബചൻ പങ്കുവെച്ചത്.
‘എെൻറ ഇഷ്ട നടന്മാരിൽ ഒരാളായ രൺബീറിനൊപ്പമുള്ള ജോലിയിലാണ്. അദ്ദേഹത്തിെൻറ അസാധ്യമായ കഴിവിന് ഒപ്പമെത്താൻ എനിക്ക് നാല് കസേരകളുടെ പൊക്കം വേണം’- ബിഗ് ബി കുറിച്ചു. ഇതാദ്യമായാണ് രൺബീറും ബചനും ഒന്നിച്ച് അഭിനയിക്കുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. രാവിലെ ആറ് മണിക്ക് ചിത്രീകരണം ആരംഭിക്കുന്നതിനെ കുറിച്ചും ബചൻ ഇൻസ്റ്റഗ്രാമിൽ പരാമർശിക്കുന്നുണ്ട്.
ഇതാദ്യമായല്ല ബചൻ രൺബീറിനെ പ്രകീർത്തിക്കുന്നത്. ‘രൺബീറിെൻറ മുഖം ദൈവത്തിെൻറ വരദാനമാണ്. വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ യാതൊരു പരിശ്രമവും അവനുവേണ്ട. എനിക്ക് അതിന് നിരന്തര ശ്രമങ്ങൾ ആവശ്യമാണ്. സംവിധായകരോട് ഞാൻ എപ്പോഴും സഹായം ആവശ്യപ്പെടാറുമുണ്ട്’- മുമ്പ് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ അമിതാഭ് ബചൻ പറഞ്ഞിരുന്നു.
ഇരുവരും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നതെങ്കിലും രൺബീറിെൻറ പിതാവ് ഋഷി കപൂർ ‘കൂലി’, ‘അജൂബ’, ‘നസീബ്’, ‘അമർ അക്ബർ ആൻറണി’ എന്നിവയടക്കം നിരവധി സിനിമകളിൽ അമിതാഭിനൊപ്പം വേഷമിട്ടിട്ടുണ്ട്. രൺബീറിെൻറ മാതാവ് നീതു സിങിനൊപ്പം ‘അദാലത്’, ‘പർവാരിഷ്’, ‘കസ്മെ വാദെ’, ‘ദി ഗ്രേറ്റ് ഗാംബ്ലർ’ എന്നീ സിനിമകളിൽ അമിതാഭ് അഭിനയിച്ചിട്ടുണ്ട്്.
