Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘‘കൈയടിക്കുന്നതും...

‘‘കൈയടിക്കുന്നതും ശംഖ്​ മുഴക്കുന്നതും വൈറസിനെ തുരത്തും’’; വിവാദ ട്വീറ്റ്​ ബച്ചൻ നീക്കം ചെയ്​തു

text_fields
bookmark_border
‘‘കൈയടിക്കുന്നതും ശംഖ്​ മുഴക്കുന്നതും വൈറസിനെ തുരത്തും’’; വിവാദ ട്വീറ്റ്​ ബച്ചൻ നീക്കം ചെയ്​തു
cancel

മുംബൈ: കൊറോണ വൈറസ്​ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്​ത ജനത കർഫ്യൂവിനെ അനുകൂലിച്ച്​ അമിതാഭ്​ ബച്ച​ൻ പോസ്​റ്റ്​ ചെയ്​ത ട്വീറ്റ്​ നീക്കം ചെയ്​തു.

ബച്ചൻ ട്വീറ്റ്​ ചെയ്​തത്​​ ഇങ്ങനെ- ‘'ഒരു അഭിപ്രായം പങ്കുവെക്കുന്നു. മാർച്ച് 22 അമാവാസി ദിസമാണ്​. അതായത്​ ഒരു മാസത്തിലെ ഏറ്റവും ഇരുട്ടുള്ള ദിവസം. വൈറസ്, ബാക്റ്റീരിയ മറ്റ് പൈശാചിക ശക്തികൾ ഇവയെല്ലാം ഏറ്റവും കൂടുതൽ ശക്തി പ്രാപിക്കുന്നത്​ ഈ ദിവസമാണ്​. ഈ അവസരത്തിൽ കൈ അടിക്കുന്നതും ശംഖ് മുഴക്കുന്നതും വൈറസിനെ ദുർബലപ്പെടുത്തും. അങ്ങനെ ചന്ദ്രൻ പുതിയ നക്ഷത്ര രേവതിയിലേക്ക് യാത്രയാകും. അതി​​െൻറ ഫലമായി രക്തചംക്രമണം മികച്ചതാവും ’’

എന്നാൽ പ്രസ്​തുത ട്വീറ്റിനുനേരെ വിമർശനവുമായി നിരവധി പേർ വന്നതോടെ പോസ്​റ്റ്​ നീക്കം ചെയ്​തിരുന്നു. തെറ്റായ വിവരം പങ്കുവെച്ചതിനെ തുടർന്ന്​ തമിഴ്​ സൂപ്പർതാരം രജനികാന്ത് ഇന്നലെ​ ട്വിറ്ററിൽ നിന്നും വീഡിയോ നീക്കം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amitabh bachchanmovie news
News Summary - Amitabh Bachchan Deletes Controversial "Amavasya" Tweet
Next Story