Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വജനപക്ഷപാത വിവാദം: ആലിയ ഭട്ടിന് നഷ്ടമായത് നാലര ലക്ഷം ആരാധകരെ

text_fields
bookmark_border
Alia-bhatt.jpg
cancel

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ് പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതം വിവാദമായിരിക്കെ ബോളിവുഡ് താരങ്ങളുടെ ആരാധകരുടെ എണ്ണത്തിൽ വൻഇടിവ്. സ്വജനപക്ഷ പാത വിവാദം ചൂടു പിടിച്ച ശേഷം നടി ആലിയ ഭട്ടിന് നഷ്ടമായത് 4.44 ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെയാണ്. തങ്ങൾ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പിങ്ക്വില്ല വെളിപ്പെടുത്തുന്നു. 

ഏറ്റവും കൂടുതല്‍ ആരാധകരെ നഷ്ടപ്പെട്ടിരിക്കുന്നത് ആലിയ ഭട്ടിനാണ്. കരണ്‍ജോഹറിന് 1.88 ലക്ഷം ഫോളോവേഴ്‌സിനെയും സോനം കപൂറിന് 84000 ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. 50000 പേര്‍ സല്‍മാന്‍ഖാനെയും അണ്‍ഫോളോ ചെയ്തു.

അതേ സമയം വിവാദത്തെ തുടർന്ന് ആരാധകരുടെ എണ്ണം വർധിച്ച താരങ്ങളുമുണ്ട്. കങ്കണ റണൗത്ത്, ശ്രദ്ധ കപൂര്‍ തുടങ്ങിയവർക്കാണ് ഫോളോവേഴ്‌സില്‍ വന്‍ വര്‍ധനവാണുണ്ടായത്.

ബോളിവുഡ് സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നാരോപിച്ച കങ്കണക്ക് 14 ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെയാണ് ഒറ്റയടിക്ക് നേടാനായത്. 2.70 ലക്ഷം പേര്‍ നടി ശ്രദ്ധ കപൂറിനെയും പുതുതായി ഫോളോ ചെയ്തു. കൃതിയും ശ്രദ്ധയും സുശാന്തിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിവിധ ഫാഷന്‍ ബ്രാന്‍ഡുകള്‍ താരങ്ങളെ സമീപിക്കുന്നതിലെ പ്രധാന ഘടകമാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്. ഇത് ക്രമാതീതമായി കുറയുന്നത് ആലിയക്കും സോനത്തിനും ഭീഷണിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alia Bhatt looses four and half lakhs followers- Movies ews
Next Story