Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനരേന്ദ്ര​ മോദിയായി...

നരേന്ദ്ര​ മോദിയായി അക്ഷയ്​ കുമാർ

text_fields
bookmark_border
നരേന്ദ്ര​ മോദിയായി അക്ഷയ്​ കുമാർ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥാപാത്രം സിനിമയിൽ അവതരിപ്പിക്കാൻ ബോളിവുഡ്​ താരം അക്ഷയ്​ കുമാർ തയാറെടുക്കുന്നതായി വാർത്തകൾ. വിവിധ ദേശീയ മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ബി.ജെ.പിയിലെ ചില നേതാക്കളും അക്ഷയ്​ കുമാർ  മോദിയുടെ വേഷത്തിൽ അഭിനയിക്കുന്നതിനെ അനുകൂലിച്ചു. മോദിയുടെ ജീവതത്തെ ആസ്​പദമാക്കി പുറത്തിറങ്ങുന്ന പുതിയ സിനിമയിലാവും  അക്ഷയ്​ എത്തുക.

മോദിയുടെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ അനുയോജ്യനായ നടൻ അക്ഷയ്​ കുമാർ തന്നെയാണെന്ന്​  നടനും ബി.ജെ.പി നേതാവുമായ ശത്രുഘ്​നൻ സിൻഹ പറഞ്ഞു. ഇന്ത്യയിലെ മിസ്​റ്റർ ക്ലീൻ ആണ്​ അക്ഷയ്​ കുമാർ. എത്​ വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടനുമാണ്​ അക്ഷയെന്നും സിൻഹ അഭിപ്രായപ്പെട്ടു. മോദിയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മറ്റൊരു താരത്തിനും സാധിക്കില്ലെന്നായിരുന്ന സെൻസർ ബോർഡ്​ ചെയർമാൻ പഹ്​ജ്​ നിഹലാനിയുടെ അഭിപ്രായം. 

കേന്ദ്രസർക്കാറി​​െൻറ പദ്ധതികളുമായി സഹകരിക്കുന്ന താരമാണ്​ ഇൗ വർഷത്തെ ദേശീയ അവാർഡ്​ ജേതാവ്​ കൂടിയായ അക്ഷയ്​ കുമാർ. ശൗചാലയത്തി​​െൻറ പ്രാധാന്യത്തെ കുറിച്ചുള്ള സർക്കാർ പ്രചാരണ പരിപാടിയുമായി അക്ഷയ്​ സഹകരിക്കുന്നുണ്ട്​. അക്ഷയി​​െൻറ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയവും ശൗചാലമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi
News Summary - Akshay Kumar to play Narendra Modi in a biopic? This is no 'accidental' choice
Next Story